അച്ചുവിൻ്റെ രാജകുമാരൻ 7 [Mikhael]

Posted by

മോഹൻ : ലക്ഷ്മി ദീപു എണീറ്റില്ലെ
ലക്ഷ്മി : ഇല്ല എന്താ വിളിക്കണോ
മോഹൻ : വേണ്ട കിടന്നോട്ടെ അവൻ എഴുന്നേറ്റാൽ എന്നെ വന്നു കാണാൻ പറ
ലക്ഷ്മി : ആ പറയാം എന്തെങ്കിലും പ്രശ്നം ഉണ്ടോ
മോഹൻ : ഹേയ് പ്രശ്നം ഒന്നും ഇല്ല നീ എന്തായാലും അവനോട് എന്നെ വന്നു കാണാൻ പറ അല്ല ദീപ്തിയും അനുവും എവിടെ
അനിത : അവർ കോളേജിലേക്ക് പോവാൻ വേണ്ടിയുള്ള ഒരുക്കത്തിലാണ് എന്താ ഏട്ടാ അവരെ വിളിക്കണോ
റാം : വേണ്ട അവരോട് ഇനി ഒരു പ്രശ്നത്തിനും ഇപ്പൊ പോവാൻ നിൽക്കേണ്ട എന്ന് പറയ്
അനിത : മ്മ്
റാം : ഏട്ടാ നമുക്ക് ഇറങ്ങിയാലോ
ലക്ഷ്മി : അല്ല നിങ്ങൾ രണ്ടു പേരും ഇത് എങ്ങോട്ടാ പോണേ ഇന്നലെ നേരം വൈകി ആണല്ലോ കിടന്നേ നേരത്തെ എഴുന്നേൽക്കുകയും ചെയ്തു
അല്ല മോഹനേട്ടാ എങ്ങോട്ടോ നിങ്ങൾ പോകുന്നെ ഒന്ന് പറഞ്ഞു പൊയ്ക്കൂടെ
അനിത : അതെ ഏട്ടാ നിങ്ങൾ എങ്ങോട്ടാ പോകുന്നെ എന്ന് അറിഞ്ഞാൽ ഒരു സമാധാനം ഉണ്ടായിരുന്നു
മോഹൻ : അനിതേ ഞങ്ങൾക്ക് ആദ്യം നമ്മുടെ ഷോപ്പിംഗ് കോംപ്ലക്സിൽ ഒന്ന് പോവണം പിന്നെ അവിടുന്ന് നേരെ കോളെജ് വരെ ഒന്ന് പോണം
അനിത : അയ്യോ ഏട്ടാ വീണ്ടും പ്രശ്നത്തിന് പോകുവാണോ
മോഹൻ : ഹേയ് അല്ല അവിടെ നടന്ന കാര്യങ്ങളെക്കുറിച്ച് ഒന്ന് അന്വേഷിച്ചിട്ടു വരാം
പിന്നെ ഇന്ന് വൈകുന്നേരം ഞങ്ങൾ ബാംഗളൂർ പോവും നിങ്ങൾ ഞങ്ങൾക്ക് കൊണ്ട് പോവാനുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്ത് വക്ക്
ലക്ഷ്മി കേട്ടല്ലോ
ലക്ഷ്മി : എന്തിനാ മോഹനേട്ടാ നിങ്ങൾ ഇപ്പൊ ബാംഗളൂർ പോവുന്നെ
റാം : ഏട്ടത്തി അത് നമ്മുടെ ദീപുവിൻ്റെ ബിസിനസ് ആവശ്യത്തിന് ആണ് അതിനാണ് അവൻ എണീറ്റാൽ വന്ന് കാണാൻ പറഞ്ഞത്
അനിത : ഹാവൂ ഇപ്പൊ സമാധാനം ആയി ദീപു എഴുന്നേറ്റാൽ ഉടനെ അങ്ങോട്ട് വരാൻ പറയാം
ലക്ഷ്മി : അല്ല റാം ദീപു വരുന്നുണ്ടോ നിങ്ങളുടെ കൂടെ
റാം : ഹേയ് ഇല്ല ഏട്ടത്തി ഞാനും ഏട്ടനും മാത്രമേ പോകുന്നുള്ളൂ
ലക്ഷ്മി : അവൻ്റെ ബിസിനസ് ആവശ്യത്തിന് ആണ് എന്ന് പറഞ്ഞിട്ട് അവനെ കൊണ്ടുപോവുന്നില്ലെ
മോഹൻ : എൻ്റെ ലക്ഷ്മി ആദ്യം ഞങ്ങൾ പോയി ഡീറ്റെയിൽസ് ഒന്ന് നോക്കട്ടെ എന്നിട്ട് ഓക്കെ ആണെങ്കിൽ ദീപുവിനെ കൂട്ടി പോവാം
ലക്ഷ്മി : മ്മ്മ്
എത്ര ദിവസം ഉണ്ടാവും ഈ യാത്ര
മോഹൻ : എല്ലാം അവിടെ എത്തിയതിന് ശേഷം പറയാം
ലക്ഷ്മി : എന്നാ നിങ്ങൾ ഇറങ്ങാൻ നോക്കിക്കോളൂ
മോഹൻ : റാം വാ നമുക്ക് ഇറങ്ങാം
റാം : ഏട്ടാ നമ്മുടെ ആളുകളെ കൂടെ കൂട്ടണോ
മോഹൻ : വേണ്ട നീയും ഞാനും മാത്രം മതി പിന്നെ ആര് ചോദിച്ചാലും ഇവിടെ പറഞ്ഞ പോലെ ദീപുവിൻ്റെ ബിസിനസ് ആവശ്യത്തിന് ആണ് പോകുന്നത് എന്ന് പറഞ്ഞാൽ മതി
ദീപു പോലും ഇത് അറിയേണ്ട മനസ്സിലായോ
റാം : മനസിലായി അല്ല അപ്പോ ഏട്ടൻ എന്തിനാ ദീപുവിനെ കാണണം എന്ന് പറഞ്ഞത്
മോഹൻ : നമുക്ക് ദീപു താമസിക്കുന്ന സ്ഥലത്തിൻ്റെ ഡീറ്റെയിൽസ് അറിയാൻ ആണ് പിന്നെ ആ അർജുനെ കുറിച്ചും കുറച്ച് കാര്യങ്ങൾ അറിയണം അതിനാണ് അവനോടു വരാൻ പറഞ്ഞത് മനസ്സിലായോ
റാം : മ്മ്മ് മനസിലായി
മോഹൻ : എന്നാ വണ്ടി എടുക്കു
( റാം നേരെ പോർച്ചിൽ കിടക്കുന്ന ഫോർച്ചുണർ എടുത്ത് ചന്ദ്രോത്ത് ഷോപ്പിംഗ് കോംപ്ലക്സ് ലക്ഷ്യമാക്കി വണ്ടി എടുത്തു )

Leave a Reply

Your email address will not be published. Required fields are marked *