ജോണും കൂട്ടരും നോക്കി നിൽക്കെ ആ കറുത്ത വസ്ത്രധാരികൾ പജേറോയിലേക്കും ഫോർച്ചുണറിലേക്കും കയറിയിരുന്നു ആ രണ്ടു വണ്ടിയും അവിടെ നിന്നും പോയപ്പോൾ ആണ് അവർ അജുവിനെ ശ്രദ്ധിക്കുന്നത് )
ജോൺ : ദീപ്തി ഇവൻ സാധാരണക്കാരൻ അല്ല ഇവനോട് കളിക്കുമ്പോൾ സൂക്ഷിക്കണം നീ നിൻ്റെ ഏട്ടനോട് ചോദിച്ചു ഇവൻ്റെ ഡീറ്റെയിൽസ് എടുക്കാൻ നോക്ക്
ദീപ്തി : അത് ഞാൻ ഏറ്റു പക്ഷേ നേരിട്ട് ഇനി ഒരു യുദ്ധം വേണ്ട നമുക്ക് ഒന്ന് വൈറ്റ് ചെയ്യാം
അനു : നിങ്ങള് വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം
സാന്ദ്ര : ഡീ അവൻ ഇനിയും പോയിട്ടില്ല ല്ലോ ദേ നോക്ക്
അജു : അമ്മൂ നിങ്ങൾ എന്താ ഇങ്ങനെ നിൽക്കുന്നത് വാ വന്നു വണ്ടിയിൽ കയറ് ഞാൻ വീട്ടിലേക്ക് ആക്കി തരാം
( അമ്മു ഒന്ന് മടിച്ചെങ്കിലും അച്ചു നേരെ തിരിച്ചു ആയിരുന്നു അവള് വേഗം അജുവിൻ്റെ കാറിൽ കയറി അമ്മു കരുതിയത് അച്ചുവിന് ധൈര്യം വച്ചു എന്നാണ് എന്നാൽ പേടിച്ചിട്ടാണ് അവള് വേഗം കാറിൽ കയറിയത് എന്ന് അച്ചുവിൻ്റെ കൈ കാലുകളുടെ വിറ കണ്ടപ്പോൾ ആണ് അമ്മുവിന് കാര്യം മനസ്സിലായത്
അജു അവരേയും കൊണ്ട് അവരുടെ വീട്ടിലേക്ക് പോയി പൊടി പാറിച്ചു പോകുന്ന ആ Mustang കാറിനെ നോക്കി ജോണും കൂട്ടരും അങ്ങനെ നിന്നു )
ജോൺ : ഞാൻ നിങ്ങളോട് മുൻപ് പറഞ്ഞത് ഓർമ്മ ഉണ്ടോ അവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ടെന്ന്
അനു : നീ ആരോ നമ്മളെ വാച്ച് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു അത് ആരാണെന്ന് ഇത് വരെ പറഞ്ഞില്ലല്ലോ
ജോൺ : അത് അവർ ആണ് ഞങ്ങളെ ഇങ്ങനെ ആക്കിയ അവൻ്റെ ആളുകൾ
ദീപ്തി : അത് നിനക്ക് എങ്ങിനെ മനസിലായി
ജോൺ : അന്നു ഞാൻ അർജുനെ ഫോളോ ചെയ്തപ്പോൾ എൻ്റെ തൊട്ടു പുറകെ ഈ രണ്ടു വണ്ടികളും ഉണ്ടായിരുന്നു അപ്പോ ഞാൻ അത് കാര്യമാക്കിയില്ല എന്നാൽ അന്നു നമ്മൾ മാളിൽ പോയപ്പോൾ അവിടെയും ഈ കാറുകൾ ഉണ്ടായിരുന്നു അതാ ഞാൻ അന്നു പറഞ്ഞത് അവർ നമ്മളെ വാച്ച് ചെയ്യുന്നുണ്ട് എന്ന്
ക്രിസ്റ്റീന : നമുക്ക് ഇപ്പൊ എന്തായാലും ഹോസ്പിറ്റലിൽ പോകാം വാ
ശ്രുതി : സാന്ദ്ര നീ കാർ എടുത്ത് വാ
( സാന്ദ്ര കാർ എടുത്ത് വന്നു അവരെ കാറിൽ കയറ്റി കൂടാതെ ദീപ്തിയും അവളുടെ കാർ എടുത്തു വന്നു അങ്ങനെ അവർ എല്ലാവരും ഹോസ്പിറ്റലിലേക്ക് പോയി
ചന്ദ്രോത്ത് വക ഹോസ്പിറ്റലിൽ ആണ് അവർ പോയത് അത് കൊണ്ട് തന്നെ കേസ് ആക്കാൻ ഒന്നും അവർ നിന്നില്ല പക്ഷേ ദീപ്തിയുടെ അച്ഛനും ഏട്ടനും ചെറിയച്ചനും ഈ കാര്യങ്ങൾ അറിഞ്ഞു
ഡോക്ടറെ കണ്ട് മെഡിസിനും വാങ്ങി അവർ എല്ലാവരും വീട്ടിലേക്ക് മടങ്ങി ഇനി ഒരു തിരിച്ചടി അത് പ്ലാൻ ചെയ്തു മതി എന്ന തീരുമാനത്തോടെ.
ഇതിനിടയിൽ അജു അച്ചുവിനെയം അമ്മുവിനേയും വീട്ടിലേക്ക് എത്തിച്ച് അജുവിൻ്റെ ഫ്ലാറ്റിലേക്ക് മടങ്ങിയിരുന്നു
അവരുടെ യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല അത് കൊണ്ട് തന്നെ അജു കുറച്ച് അപ്പ്സെറ്റ് ആയിരുന്നു. രാത്രി ചന്ദ്രോത്ത് വീട്ടിൽ അജുവിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയിരുന്നു )