ഇന്ദു
Indhu | Author : Jayasree | My Stories
എറണാകുളം
ആലുവ പുഴയുടെ തീരത്ത് ആലുവ പാലത്തിന് വലതു വശത്തായി സ്ഥിതി ചെയ്യുന്ന 12 നിലയുള്ള ഒരു കെട്ടിടം ” ഗാലക്സി ഹോംസ്”
ആറാം നിലയിൽ 69 മത്തെ ഫ്ലാറ്റ്
സമയം 8:40
ഇന്ദു ജോലിക്ക് പോകാൻ ഉള്ള തിരക്കിൽ ആയിരുന്നു
ഇന്ദു
രണ്ട് ഭാഗത്തേക്കും വീണു കിടക്കുന്ന ചുരുളൻ തലമുടി മെലിഞ്ഞ ശരീരം ഇളം ചുവപ്പ് നിറത്തിൽ ഉള്ള ചുണ്ടുകൾ നല്ല ഉയരം ഉണ്ടായിരുന്നു അവളുടെ ശരീരത്തിന്
അവള് ബലം പിടികുമ്പോൾ ഒക്കെ അവളുടെ കഴുത്തിലെ എല്ലുകൾ കാണാമായിരുന്നു കൈയ്യിലെ നീല ഞരമ്പുകളും
ഇന്ദു: എടാ ഞാൻ പൊവ്വാ… ഫുഡ് ഒക്കെ ടേബിളിൻ്റെ പുറത്ത് ഉണ്ട് എടുത്ത് കഴിച്ചോണം…പിന്നെ ഗ്യാസിൻ്റെ പൈസ കൊടുത്തേക്ക്
ഉറക്കത്തിൽ നിന്നും മുക്തൻ ആകാതെ ബെഡിൽ കിടന്നു കൊണ്ട് മൂളി കിഷോർ
കിഷോർ ( കണ്ണൻ ) : ഇത് ഇപ്പോഴും പറയുന്നതല്ലേ അമ്മേ… ആ ഡോർ അടചെക്ക്..
ഇന്ദു : പറഞ്ഞിട്ടും നീ… ഞാൻ പോയിട്ട
ഇന്ദു ഫ്ലാറ്റിൽ നിന്നും പുറത്തേക്ക്
സമയം 10: 20
ഉറക്ക പിച്ചോടെ കണ്ണും തിരുമ്മി വന്ന കണ്ണൻ ബ്രഷ് എടുത്ത് ഗ്ലാസ് നീക്കി ബാൾക്കണിയിലേക്ക്…
അവിടെ നിന്ന് നോക്കിയാൽ ഇടത് വശത്ത് ആലുവ പാലം പുഴയെ മുറിച്ചു പോകുന്നത് കാണാം.. വലതു വശത്ത് ദൂരെ പുഴ കടലിനോട് ചേരുന്ന ഭാഗവു.
അര മതിലിൽ പറ്റി നിന്ന് വലതു കൈ കൊണ്ട് ബ്രഷ് ചെയ്ത് ദൂരേക്ക് നോക്കി. കാക്കകൾ വന്നിരുന്ന് കാഷ്ഠിച്ച കമ്പി അര മതിലിനു മുകളിൽ. അറിയാതെ ഇടത് കൈ അതിൽ പിടിച്ചു പോയി