ചുറ്റും നോക്കിയപ്പോൾ കൃതികയെയും റോസിനെയും കാണാനില്ല.
മുറ്റത്തേക്ക് എത്തിനോക്കിയപ്പോൾ കാറും കാണാനില്ല.
നേരമിത്രയായില്ലേ പോയിട്ടുണ്ടാവും…
ഞാൻ നേരേ അവന്മാരുടെ അടുത്തേക്ക് പോയി…
ഈ ജന്മങ്ങൾ എഴുന്നേൽക്കുമെന്ന് തോന്നാത്തതുകൊണ്ട്, ഞാൻ ഒരു ദയയും കാണിച്ചില്ല.
രണ്ടിന്റെയും ചന്തി നോക്കി നല്ല ആഞ്ഞ് ഓരോ ചവിട്ടു വെച്ചു കൊടുത്തു!
എന്റെ ചവിട്ട് കിട്ടിയതും, കറന്റ് അടിച്ച കാക്കയെപ്പോലെ രണ്ടും ഞെട്ടിപ്പിടഞ്ഞ് ചാടി എഴുന്നേറ്റു. ചുറ്റും നോക്കി കിളി പോയ പോലെ നിൽക്കുന്ന അവന്മാരെ വലിച്ച് പുറത്തേക്ക് കൊണ്ടുപോയി.
മുഖമൊക്കെ കഴുകി ഞങ്ങൾ മൂന്നുപേരും സിറ്റൗട്ടിൽ വന്നിരുന്നു.
ശരീരം ഇവിടെ സിറ്റൗട്ടിൽ ആണെങ്കിലും, എന്റെ മനസ്സ് അപ്പോഴും മുകളിലെ ആ അടച്ചിട്ട മുറിക്കുള്ളിലായിരുന്നു.
നിധി ഇപ്പോൾ എന്ത് ചെയ്യുകയായിരിക്കും?
ആമിയെ വിചാരണ ചെയ്യുകയാണോ?
അതോ കീറിയ കുർത്തി കണ്ട് തെളിവെടുപ്പ് നടത്തുകയാണോ?
എന്തിരുന്നാലും എന്റെ മനസ്സ് ശാന്തമാണ്, അതും ആവിശ്വസനീയമാംവിധം..
കുറച്ചു സമയം കഴിഞ്ഞതും ഞാനൊരു കാൽപ്പെരുമാറ്റം കേട്ടു.
തല ചരിച്ചു നോക്കിയപ്പോൾ ദേ വരുന്നു നിധിയും ആമിയും.
നിധിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവഭേദമൊന്നുമില്ല. ശാന്തം.
പക്ഷേ എന്റെ കണ്ണ് പോയത് ആമിയിലേക്കാണ്.
അവൾ വേഷം മാറിയിരിക്കുന്നു…
കീറിയ കുർത്തിക്ക് പകരം, നിധിയുടെ എന്ന് തോന്നിക്കുന്ന ഒരു നീല ചുരിദാർ ആണ് അവൾ ഇട്ടിരിക്കുന്നത്.