നാഗത്ത് മന
Nagath Mana | Author : Bijoy
കോലോത്തെ പടിപ്പുര കടന്നതും ഉമ്മറുത്ത് ചാരുകസേരയിൽ ഇരിക്കുന്ന അമ്മയെ കണ്ടു. അമ്മ എന്ന് പറഞ്ഞാൽ എന്റെ രണ്ടാനമ്മയാണ്. മഹേശ്വരി എന്നാണ് പേര്. നല്ല പട്ട് സാരിയും ബ്ലൗസുമാണ് അവരുടെ വേഷം. അതാണ് സ്ഥിരം ഉടുക്കാറ്.
രണ്ടാനമ്മ എന്ന് ഞാൻ പറഞ്ഞാലും അച്ചൻ ആദ്യം കെട്ടിയത് മഹേശ്വരി ചെറിയമ്മേയാണ്. പണ്ട് എന്റെ അമ്മേടെ ഇല്ലത്ത് കഥകളി ആട്ടം കാണാൻ സ്ഥിരമായി വന്ന അച്ചൻ, അമ്മയെ കണ്ട് ഇഷ്ടത്തിൽ ആവുകയായിരുന്നു.
വയറ്റിൽ ഞാൻ ജന്മം എടുത്തപ്പോൾ എല്ലാവരും അറിയിക്കുകയും ആകെ പ്രശ്നമാവുകയും ചെയ്തു. അച്ചന്റെ വേളി മുന്നേ ചെറിയമ്മയുമായി കഴിഞ്ഞതാണ്. അങ്ങനെ ആകെ വഴക്കായി. പക്ഷെ ഇല്ലാത്തുനിന്ന് പുറത്താക്കിയ അമ്മയെ അച്ചൻ സ്വന്തം ഇല്ലത്തേക്ക് കൊണ്ടു വന്നു.
ആദ്യം ഒക്കെ അവിടെയും നല്ല വഴക്ക് ആയിരുന്നു. പക്ഷെ ആൺകുട്ടിയായി ഞാൻ ജനിച്ചതും മിക്കവരുടെയും എതിർപ്പ് കുറച്ചു. കാരണം അമ്മാവന്റെ മരണത്തോടെ കാരണവർ സ്ഥാനം ഒഴിഞ്ഞു അച്ചനെ ആ സ്ഥാനം ഏല്പിച്ചു നിൽക്കുന്ന സമയവും എന്നാൽ അച്ചന് മഹേശ്വരിയിൽ ആൺകുട്ടികൾ ഇല്ലാത്തതും എനിക്കും അമ്മക്കും തുണയായി.
കൂടാതെ കാരണവർക്ക് ഒരു ഭാര്യയിൽ ആൺകുട്ടികൾ ഇല്ലെങ്കിൽ പിന്നെയും വിവാഹം കഴിക്കാം. ഇനിയിപ്പോ ആൺകുട്ടി ഉണ്ടായാലും ആദ്യ ഭാര്യയുടെ സമ്മതം ഉണ്ടെങ്കിൽ ആവാം.
കൂടാതെ അമ്മയും നല്ല നമ്പൂതിരി ഇല്ലത്ത് ജനിച്ചു വളർന്ന പൂർവികത ഉണ്ട്. എന്നാൽ ഞാൻ ജനിച്ചു രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞതും അച്ചൻ ഒരു വശം തളർന്നു കിടപ്പായി. അതോടു കൂടി ചെറിയമ്മ മഹേശ്വരിയുടെ കയ്യിലായി ഈ “നാഗത്ത് മന” തറവാടിന്റെ ഭരണം. കൂടാതെ എല്ലാവർക്കും ആളെ കുറച്ചു പേടിയുമാണ്.