അതും പറഞ്ഞു ജോർജ് സാർ റസിയയെ ആകെ ഒന്ന് നോക്കി എന്നിട്ട് ചിരിച്ചു എന്നിട്ട് റസിയയോടെ ചോദിച്ചു.
” എന്ത് വേണമെങ്കിലും എന്ന് പറഞ്ഞാൽ എന്തും തരുമോ..?….. ഇവിടെ പത്ത് ഇരുപത് പോലീസുകാർ ഉണ്ട്. അവർക്ക് എല്ലാവർക്കും കൊടുക്കുമോ…?”
അത് തന്നെ കുറിച്ചാണ് തന്റെ ശരീരത്തെ കുറിച്ചാണ് ജോർജ് സാർ പറയുന്നത് എന്ന് റസിയയ്ക്ക് മനസ്സിലായി. അവൾക്ക് ആകെ കരച്ചിൽ വന്നു. അവൾക്ക് ശരീരത്തിൽ മുള്ള് തറയുക്കും പോലെ വേദന തോന്നി. അതിലേറെ നാണക്കേട് തോന്നി.
“സാറേ. സാർ. പറഞ്ഞത്ര പണം ഒന്നും നടക്കില്ല. അതുമാത്രമല്ല. പ്രത്യേകിച്ച് ഇവളെ! ഇവളെ ഒന്നും ചോദിക്കല്ലേ സാറെ. ഇവളെ തരാൻ എനിക്ക് കഴിയില്ല. ”
ജോയൽ റസിയയെ നോക്കി. എന്നിട്ട് വീണ്ടും പറഞ്ഞു.
“സാർ ഒരു മുപ്പത് ലക്ഷം ഞാൻ തരാം. അതിൽ സാർ സമ്മതിക്കണം. അതിനും മുകളിൽ സാർ ചോദിക്കരുത്. ഇവളേയും. ”
“ഇത് വല്ല്യ കഷ്ട്ടം ആയല്ലോ.. ശരി
താൻ ഇത്രയും പറഞ്ഞത് കൊണ്ടും. തന്റെ മനസ്സ് എനിക്ക് മനസ്സിലായത് കൊണ്ടും.. ഞാൻ ഇതിന് ഇപ്പോൾ സമ്മതിക്കാം. ഇനി ഇവനെ ഈ ഏരിയയിൽ കണ്ടു പോകരുത്.
താൻ നാളെ വരുന്നതിനു മുൻപ് ഒരു മുപ്പത് റെഡിയാക്കി എനിക്ക് തരണം. . തന്നാൽ അപ്പോൾ നമുക്ക് ബാക്കി നോക്കാം. ഇപ്പോൾ എന്തായാലും ഇവനെ വിട്ട് തരില്ല. ” ജോർജ് സാർ കട്ടായം പറഞ്ഞു.
” .ശരി സാറെ ഞങ്ങൾ അയാളെ ഒന്ന് കണ്ടോട്ടെ. കണ്ടോന്ന് സംസാരിച്ചോട്ടെ. അതിന് പ്രശ്നം ഒന്നും ഇല്ലല്ലോ..? . എന്നിട്ട് നമുക്ക് ബാക്കി കാര്യം ചെയ്യാം. സാറിന് വേണ്ടത് ഇന്ന് രാത്രിയിൽ തന്നെ ഞാൻ എത്തിക്കാൻ വഴിയുണ്ടാക്കാം.” ജോയൽ പറഞ്ഞു.