“സാർ.” അയാൾ മുതലാളിയെ വിളിച്ചു.
മുതലാളിയായ ജോയൽ അവരെ നോക്കികൊണ്ട് ചോദിച്ചു.
“എന്താണ് ജോണി. എന്ത് വേണം. ഇതാരാ കൂടെ.?
“സാർ. ഇവളെ മോഷണ ശ്രമത്തിനിടയിൽ പിടിച്ചതാ. പത്തു പവന്റെ ഒരു അരഞ്ഞാണം ആണ് ഇവൾ മോഷ്ടിക്കാൻ ശ്രമിച്ചത്.. ”
അവളേയും കൊണ്ട് വന്ന ജോണി പറഞ്ഞു. ജോണി അവിടെ സെയിൽസ് മാൻ ആണ്.
ജോയൽ അവളെ നോക്കി.പർദ്ദയാണ് അവളുടെ വേഷം. അതിന് ശേഷം ജോയൽ ജോണിയോട് ചോദിച്ചു.
“എന്നിട്ട് ആ അരഞ്ഞാണം എവിടെ..? ഇവൾ മോഷ്ടിക്കാൻ ശ്രമിച്ചത്.?”
“ഇതാ സാർ. ഇതാണ് ഇവൾ മോഷ്ടിക്കാൻ ശ്രമിച്ചത്..?
അങ്ങനെ പറഞ്ഞ ശേഷം ജോണി മേശയുടെ മുകളിൽ മാല പോലെ ഉള്ള ഒരു വലിയ അരഞ്ഞാണം വെച്ചു. ജോയൽ അത് എടുത്തു നോക്കി.
നല്ല വണ്ണം ഉള്ള ഒരു അരഞ്ഞാണം. അതിൽ തൊങ്ങൽ പോലെ ചുറ്റും തൂങ്ങി കിടക്കുന്ന മുത്ത് മണികൾ. അത് പെണ്ണിന്റെ അരയിൽ കിടക്കുന്നത് കാണാൻ തന്നെ നല്ല ചേല് ആയിരിക്കും.
ജോയൽ ആ അരഞ്ഞാണവും അവളെയും മാറി മാറി നോക്കി.
നാല്പത് വയസ്സിനടുത്തു പ്രായം കാണും ജോയലിന്. കാഴ്ചയിൽ നല്ല സുമുഖൻ. മീശയും താടിയും ഇല്ല. ചെറുതായി കുറ്റി രോമങ്ങൾ മാത്രം. നല്ല ചന്ദന നിറമാണ് ജോയലിന്. കഴുത്തിൽ ഒരു സ്വർണ്ണ മാലയും കൈയിൽ ഒരു ബ്രയിസ്ലേറ്റും ഉണ്ട്. കുറച്ചു സമയം അങ്ങനെ നോക്കിയ ശേഷം ജോയൽ പറഞ്ഞു.
“എന്നിട്ട് പോലീസിൽ വിളിച്ചില്ലേ..? വേഗം പോലീസിൽ വിളിച്ചു പറയു. എന്നിട്ട് ഇവളെ പോലീസിൽ ഏൽപ്പിച്ചേക്ക്.”