എന്താണെന്ന് തിരിച്ചറിയാൻ എനിക്ക് കണ്ണുകൾ കൂർപ്പിക്കേണ്ടിവന്നു.
അപ്പോഴാണ് അത് വ്യക്തമായത്—
നഖക്ഷതങ്ങൾ!!
ചെക്കപ്പ് റിസൾട്ടിനോടൊപ്പം ഡോക്ടർ അവൾക്കു നൽകിയ സമ്മാനം!!
ആ നഖപ്പാടുകൾ കണ്ട നിമിഷം
എന്റെ ഉള്ളിൽ എന്തോ ഒന്ന് പിളർന്നുവീണു…
എന്റെ ഉള്ളിൽ സംശയവും ദേഷ്യവും ഒരുമിച്ച് ഉയർന്നു…
ഒരു ചോദ്യം മതി— എല്ലാം പൊട്ടിത്തെറിക്കാൻ…
മുകളിലേക്ക് സഞ്ചരിച്ച എന്റെ കണ്ണുകൾ.. കണ്ണാടിയിലെ ഷബീനയുടെ പ്രതിബിംബത്തിൽ കുടുങ്ങി..
കണ്ണാടിയിലൂടെ അവളും എന്നെ നോക്കുകയാണ്—
രൂക്ഷം.. തീപാറുന്ന ഒരു നോട്ടം!!
ആ നോട്ടത്തി…
ഭയമില്ല.
കുറ്റബോധമില്ല.
വ്യാഖ്യാനത്തിന്റെ ആവശ്യമില്ല…
ചോദിക്കാൻ പോലും എനിക്ക് അവകാശമില്ലെന്ന ഒരു ധ്വനി പോലെ…
ആ നിമിഷം.. എന്റെ ഉള്ളിൽ ഉയർന്നുവന്നിരുന്ന എല്ലാ ചോദ്യങ്ങളും… എല്ലാ കലഹങ്ങളും പുറത്തുവരാതെ ഉള്ളിൽ തന്നെ അടിഞ്ഞുമറിഞ്ഞു…
വാക്കുകൾ തൊണ്ടയിൽ തന്നെ തകർന്നു… ദേഷ്യം നെഞ്ചിനുള്ളിൽ തന്നെ മരിച്ചു!!
തെറ്റ് ചെയ്യുന്നത് അവളാണ്…. എല്ലാം മറച്ചുവെക്കുന്നതും ഒളിപ്പിക്കുന്നതും അവൾ തന്നെയാണ്….
പക്ഷേ, ഭയം.. അത് എന്റെ ഉള്ളിലും..
എന്തൊരു മറിമായം!!
ഷബീന ബെഡിൽ നിന്നും നൈറ്റി എടുക്കാൻ എനിക്ക് നേരെ തിരിഞ്ഞു നിന്നു…
വീണ്ടും… എന്റെ മനസ്സിനെ കൂടുതൽ മുറിവേൽപ്പിക്കുന്ന ഒരു കാഴ്ച
അവളുടെ ശരീരത്തിൽ തെളിഞ്ഞു—
ഡോക്ടർ അവൾക്കു നൽകിയ മറ്റൊരു സമ്മാനം…
കഴുത്തിന് താഴെ, മാറിടത്തിന് അല്പം മുകളിലായി.. ചെറിയൊരു നീലനിറം…