ഭയം തന്നെയാണ് അന്ന് സ്റ്റിയറിംഗ് പിടിച്ചത്…
ഓരോ സിഗ്നലും എനിക്ക് തടസ്സമായിരുന്നു… ഓരോ സെക്കന്റും
ഒരു കുറ്റബോധം പോലെ…
വീട്ടിലേക്കുള്ള വഴി ഇത്രയും നീളമുള്ളതായി എനിക്ക് ഒരിക്കലും
തോന്നിയിട്ടില്ല…
ആ വാതിലിനു പിന്നിൽ എന്താണ്
എന്നെ കാത്തിരിക്കുന്നത് എന്ന്
എനിക്ക് അറിയില്ലായിരുന്നു…
എന്നാൽ മനസ്സിൽ ഒരു തോന്നൽ അലയടിച്ചു കൊണ്ടിരുന്നു…
ഇനി ഒന്നും എന്റെ കൈയിൽ ഇല്ല!!
വീട്ടുമുന്നിലെത്തി കാർ നിർത്തിയ നിമിഷം തന്നെ എന്റെ നെഞ്ച്
ഒന്ന് കൂടി ഇടിഞ്ഞു…
വാതിലിലേക്കുള്ള ആ കുറച്ച് ചുവടുകൾ… അവയാണ് എന്റെ ജീവിതത്തിലെ ഏറ്റവും ഭാരമുള്ള നടപ്പാതയായത്…
ബെൽ അമർത്തി…
ഒരിക്കൽ…
രണ്ടിക്കൽ…
അകത്തു നിന്ന് ഒരനക്കവും ഇല്ല…
സമയം 6:37,,, ജോലി കഴിഞ്ഞു ഇത്രയും നേരത്തെ വീട്ടിലെത്തിയ ചരിത്രമില്ല… എങ്കിലും ഇന്ന് ഞാൻ അല്പം വൈകിപ്പോയോ എന്നൊരു സംശയം മനസ്സിൽ പെരുമ്പറ പോലെ
കൊട്ടിക്കൊണ്ടിരുന്നു…
എന്റെ കാലുകൾ നിൽക്കാൻ പോലും
സമ്മതിക്കുന്നില്ലായിരുന്നു…
വാതിൽ തുറക്കപ്പെട്ടു…
കാറ്റ് അടിച്ചു കയറുന്നതുപോലെ
ഞാൻ അകത്തേക്ക് കടന്നു…
ഷബീനയെ കണ്ട നിമിഷം തന്നെ
എന്റെ എല്ലാ വേവലാതികളും,
ഭയങ്ങളും,
ആശങ്കകളും
വെറുതെയായിരുന്നില്ലെന്ന് വ്യക്തമായി…
അവളുടെ കോലം–
ഒറ്റ നോട്ടത്തിൽ തന്നെ എല്ലാം പറഞ്ഞു…
മുടികൾ പൂർണ്ണമായും അലങ്കോലമായിരുന്നു — ഒരു ചുഴലിക്കാറ്റ് അവളിലൂടെ കടന്നുപോയതുപോലെ…
കണ്മഷി അതിരുകൾ വിട്ട് പടർന്നു പോയിരുന്നു —