എനിക്ക്… എനിക്ക് നിന്നെ മറ്റൊരാളോടൊപ്പം കാണാൻ ആഗ്രഹമുണ്ടായിരുന്നു…
സത്യം പറഞ്ഞാൽ… അത് ഇപ്പോഴുമുണ്ട്…
പക്ഷേ മനസ്സുകൊണ്ട് നീ മറ്റൊരാളുമായി അടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല…
എനിക്ക് നീ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം…
നീ അയാളെ പ്രണയിക്കില്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഇപ്പോഴും എനിക്ക് പ്രശ്നമില്ല!!
ഞാൻ എന്റെ മനസ്സിൽ ഉള്ള കാര്യം തുറന്നു പറഞ്ഞു,,, പക്ഷേ ഇത്രയും പറഞ്ഞു തീർത്തപ്പോഴേക്കും ഞാൻ വിയർത്തു തുടങ്ങിയിരുന്നു…
എന്റെ ആ പ്രസ്താവന കേട്ട ‘ഷബീന’ രൂക്ഷമായി എന്റെ മുഖത്തേക്ക് നോക്കി…
മുഖത്തുള്ള ഭാവം അവിശ്വാസവും.. അത്ഭുതവും.. ആശയക്കുഴപ്പവും എല്ലാം ചേർന്നതായിരുന്നു…
അല്പനേരത്തെ മൗനത്തിനു ശേഷം നെറ്റി ചുളിച്ച് പുരികങ്ങൾ ഉയർത്തി നീരസത്തോടെ അവൾ ചോദിച്ചു…
അല്ല… നിങ്ങൾ എന്നെപ്പറ്റി എന്താ വിചാരിച്ചു വച്ചേക്കുന്നേ…?? ഒരു ഇഷ്ടവുമില്ലാതെ ഒരു ആത്മബന്ധവും ഇല്ലാതെ മറ്റൊരാളോടൊപ്പം കിടക്ക പങ്കിടാൻ ഞാനെന്താ വേശ്യയാണോ???
ശരിക്കും!!! അവളുടെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പൂർണ്ണമായും തകർന്നു…
അവൾ പറഞ്ഞത് പോയിന്റ് അല്ലേ?? ശരിക്കും എന്റെ ആ പ്രസ്താവന എത്ര മണ്ടത്തരം ആയിരുന്നു എന്നത് ഞാൻ തിരിച്ചറിയുന്നത് അപ്പോഴായിരുന്നു!!
എന്നിൽ ഇനി ചോദിക്കാൻ ചോദ്യങ്ങളോ.. പറയാൻ വാക്കുകളോ.. ഒന്നും അവശേഷിച്ചിരുന്നില്ല…
ആ രാത്രിയിൽ ഞാൻ തോറ്റത് ഒരു വാദത്തിൽ അല്ല — മറിച്ച്..
ഒരു മനുഷ്യൻ എന്ന നിലയിലും … ഒരു ഭർത്താവ് എന്ന നിലയിലും ഞാൻ സമ്പൂർണ്ണമായും പരാജയപ്പെടുകയായിരുന്നു!!