“അതെന്തേ…? ഇപ്പോൾ അങ്ങനെ തോന്നാൻ….?”
എന്റെ ചോദ്യത്തിനുള്ള ഷെബീനയുടെ മറുചോദ്യം… വളരെ ശാന്തമായ സ്വരത്തിൽ…
“എന്തോ… അയാൾ നമുക്ക് ശരിയാകുമെന്ന് തോന്നുന്നില്ല…”
(ഇപ്രാവശ്യം എന്റെ ശബ്ദം അല്പം ഇടറിയിരുന്നു… ചെറുതാ…യിട്ട്!!)
“പക്ഷേ.. എനിക്ക് ഇപ്പോൾ പ്രശ്നമൊന്നുമില്ല…”
ഷബീന വീണ്ടും എന്നെ കൂടുതൽ സമ്മർദ്ദത്തിൽ ആഴ്ത്തി…
അവളുടെ ആ മറുപടിയിൽ ഇനി എന്ത് പറയണം എന്നറിയാത്ത അവസ്ഥസയിലായിരുന്നു ഞാൻ… പക്ഷേ ഇനിയും പറയാതിരുന്നിട്ട് കാര്യമില്ലല്ലോ അതുകൊണ്ട് ഞാൻ രണ്ടും കൽപ്പിച്ചു പറഞ്ഞു…
നീയും ഡോക്ടറും തമ്മിലുള്ള അടുപ്പം എനിക്ക് ശരിയാകുന്നില്ല… അതുകൊണ്ട് ഇനി ഇത് നമുക്ക് വേണ്ട!!
പക്ഷേ അതിന് ശേഷം ചോദ്യങ്ങൾ ചോദിച്ചത് മുഴുവൻ ഷബീനയായിരുന്നു.
എന്റെ ഭാഗത്ത് നിന്ന് മറുപടിയായി വന്നത് “ഹ്മ്മ്…”,,, “ഹ്മ്മ്മ്…”,,, “ഹ്മ്മ്…” എന്ന മൂളലുകൾ മാത്രം.
“എനിക്ക് ഒരു മെയിൽ ഡോക്ടർ
കംഫർട്ടബിൾ അല്ലെന്ന് ഞാൻ ആദ്യമേ നിങ്ങളോട് പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
“അയാളുടെ അടുത്തേക്ക് തനിച്ചുപോകാൻ എനിക്ക് മടിയാണെന്നും പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
“എനിക്ക് അയാളോട് വേണ്ടാത്ത അടുപ്പം തോന്നുന്നുണ്ടെന്നും ഞാൻ പറഞ്ഞിരുന്നോ…?”
“ഹ്മ്മ്…”
ഇനിയും മുന്നോട്ടു പോയാൽ അത് നിങ്ങൾക്കും ഒരു പ്രശ്നമാകും എന്ന് ഞാൻ താക്കീത് തന്നിരുന്നോ..?
“ഹ്മ്മ്…”
“അപ്പോൾ നിങ്ങൾ എന്താ പറഞ്ഞത്..??”