ഗതിമാറിയൊഴുകുന്ന നദിപോലെ 2 [സ്പൾബർ]

Posted by

 

 

“എന്തേ… താനങ്ങ് നന്നായിപ്പോയോ…?”..

 

 

പിള്ളയുടെ കണ്ണുകൾ നിറഞ്ഞ് വരുന്നതും, ചുണ്ടുകൾ വിതുമ്പുന്നതും അൽഭുതത്തോടെ മഹി കണ്ടു..

പിന്നെ പിള്ള എല്ലാം അവനോട് പറഞ്ഞു.. തനിക്കും ആശാനും മാത്രമറിയാവുന്ന ആ വലിയ രഹസ്യം ഗദ്ഗദത്തോടെ പിള്ള മഹിയോട് പറഞ്ഞു..എല്ലാം കേട്ട് മഹിയൊരു ചിരിയോടെ നിന്നു..

 

 

“നന്നായി… കുറേ പെണ്ണുങ്ങളെയിട്ട് കഷ്ടപ്പെടുത്തിയതല്ലേ താൻ…?.. അവരുടെ ശാപമൊക്കെ ഇല്ലാതിരിക്കോ… ഇനിയേതായാലും ഒരു പെണ്ണിനും തന്നെ പേടിക്കണ്ടല്ലോ… “..

 

 

പിള്ളയുടെ തല താഴ്ന്നു..

 

 

“മഹീ… അവിടെ കുറച്ച് പറമ്പൊക്കെയില്ലേ… ?. ഞാനവിടെ എന്തേലും പണിയെടുത്ത് ജീവിച്ചോളാ…

എനിക്ക് കൂലിയൊന്നും വേണ്ട… തിന്നാനെന്തെങ്കിലും തന്നാ മതി…”..

 

 

ഇതിലേറെ താഴാൻ പരമുപ്പിള്ളയെന്ന പഴയ ഗുണ്ടക്ക് കഴിയില്ലായിരുന്നു…

 

 

“ശരി… കുറച്ച് ദിവസം താനവിടെ വന്ന് നിൽക്ക്…ഗുണ്ടയുടെ കുപ്പായമൊക്കെ അഴിച്ച് വെച്ച് അടങ്ങിയൊതുങ്ങി നിൽക്കാൻ പറ്റുമെങ്കിൽ മാത്രം വന്നാ മതി… പിന്നെ, ഞാൻ വിളിച്ചിട്ടാണ് വരുന്നതെന്ന് തൽക്കാലം ചേച്ചി അറിയണ്ട…തന്റെ പണി ഞാൻ പറയും… അത് മാത്രം ചെയ്താ മതി… എന്റെ പെങ്ങൻമാരെ പറ്റി അറിയാലോ തനിക്ക്… അവരുടെ പിന്നിൽ ഒരു നിഴൽ പോലെ താനുണ്ടാകണം… രണ്ടും ചീത്തപ്പേര് കേൾപ്പിക്കുമെന്ന് എനിക്ക് നല്ല പേടിയുണ്ട്…”..

 

 

മഹിയുടെ നിർദേശങ്ങളെല്ലാം പിള്ളക്ക് സ്വീകാര്യമായിരുന്നു.. ഇന്നോ, നാളെയോ താനെത്താമെന്ന് വാക്ക് കൊടുത്താണ് പിള്ള മഹിയെ യാത്രയാക്കിയത്..

Leave a Reply

Your email address will not be published. Required fields are marked *