അയ്യോ ഇക്ക എന്ന് പറഞ്ഞോണ്ട് സെബി സലീനയുടെ പിറകിലേക്ക് മാറി.
ഫോണെടുത്തോണ്ട് എന്താ ഇക്കാ എന്നുള്ള അവന്റെ ചോദ്യത്തിന് ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ഞങ്ങൾ കുറച്ചു നേരം സംസാരിച്ചപ്പോയെക്കും സെബിയും സലീനയും അവനോടു വിശേഷങ്ങൾ ഒക്കെ ചോദിച്ചോണ്ട് ദേ ഇവിടെ ഒരാള് നാണിച്ചോണ്ട് നിൽകുവാ കേട്ടോ എന്നു പറഞ്ഞതും. അതിനെന്താ ഞങ്ങൾക്കു ഹോസ്പിറ്റലിൽ എത്തിയാൽ പിന്നെ സമയം ഉണ്ടല്ലോ അപ്പൊ ആ നാണം ഒക്കെ ഞാൻ മാറ്റിയെടുത്തോളാം കേട്ടോ.
ആഹാ എന്നിട്ടാണോ ഇവളിങ്ങനെ നാണിക്കുന്നെ.
അത് നിങ്ങടെ കൂടെ ആയതോണ്ടാ അല്ലേൽ എന്നെ ഇരുത്തി കൊന്നിട്ടെ വിടാറുള്ളു അത് കേട്ടതും ഞാൻ ചിരിച്ചോണ്ട് ആഹാ എന്നിട്ടാണോ എന്നു പറഞ്ഞോണ്ട് ഞാൻ അവൾ നില്കുന്നിടം കാണിക്കാൻ വേണ്ടി ബാക്ക് ക്യാമറ വെച്ചു കൊടുത്തു.
ആഹാ ഞങ്ങടെ വീട്ടിലെ മഹാറാണി അവിടെ ചൂടും പുകയും കൊള്ളൂകയാണോ ഇക്ക എന്ന് പറഞ്ഞതും ഞാൻ പറഞ്ഞതാ അനിയാ കേൾക്കണ്ടേ.
ഹ്മ്മ് അല്ലേലും അവൾക്ക് അവിടുത്തെ ആ ജീവിതമാ ഇഷ്ടമെന്ന് എപ്പോഴും പറയും എന്നോട് ഇപ്പൊ തന്നെ പറഞ്ഞു വെച്ചേക്കുകയാ കല്യാണം കഴിഞ്ഞാലും മാസത്തിൽ പതിനഞ്ചു ദിവസം അവിടെ നിൽക്കുവൊള്ളൂവെന്നാ.
അയ്യോ അപ്പൊ നിന്റെ കാര്യം കഷ്ടം ആകുമല്ലോ അനിയാ എന്ന് പറഞ്ഞതും അവൻ ചിരിച്ചോണ്ട് നോക്കട്ടെ അവൾ പറഞ്ഞ വൈബ് ആണേൽ ഞാനും അവിടെ തന്നെയുണ്ടാകും കേട്ടോ.
അതിനെന്താ ഞങ്ങൾക്ക് സന്തോഷം അല്ലേയുള്ളു.പതിനഞ്ചല്ല മുഴുവൻ സമയവും ഇവിടെ ആണേലും ഞങ്ങൾക്ക് സന്തോഷം മാത്രം.
ഹ്മ്മ് കല്യാണം കഴിഞ്ഞു ഒന്ന് രണ്ടു മാസത്തിനുള്ളിൽ ഉപ്പയും ഉമ്മയും ഗൾഫിലേക്ക് തന്നെ പോകുമെന്ന പറഞ്ഞെ പിന്നെ ഞാനും അവളും തനിച്ചല്ലേ കാണു അതാ.