ആ അത് ശരിയാ കണ്ടില്ലേ എന്ന് പറഞ്ഞതും ഞാൻ സലീനയുടെ അരികിൽ വന്നിരുന്നു.
ഹ്മ്മ് ഇനി അതിന്റെ ഒരുകുറവു വേണ്ട
അപ്പോയെക്കും സലീന എന്റെ മടിയിൽ തലവെച്ചോണ്ട് കിടന്നു.
ഇപ്പോയെങ്കിലും ഒന്ന് കണ്ടല്ലോ.
അമീന വേണ്ട കേട്ടോ ഞങ്ങൾ എന്നും ഇങ്ങിനെ തന്നെയാ.അല്ലേ മോളെ എന്ന് സലീനയോടു ചോദിച്ചോണ്ട് ഞാൻ അവളുടെ തലയിൽ മെല്ലെ മസ്സാജ് ചെയ്തോണ്ടിരുന്നു.
എന്റെ സ്പർശനം ഏറ്റതും അവളുടെ മുഖം ചുവന്നു തുടുത്തു വരുന്നത് കണ്ട് ഞാൻ ചിരിച്ചോണ്ട് അത് തന്നെ തുടർന്നു.
ചിരിച്ചോണ്ട് അവരെന്തൊക്കെയോ പറയുന്നുണ്ട്.
അത് കാണുന്തോറും എനിക്ക് ഭയങ്കര സന്തോഷം തോന്നി.
അല്ല ഇന്നൊന്നും ഇല്ലേ എന്നുള്ള അമീനയുടെ ചോദ്യത്തിന്.
പനിച്ചു മോളെ അതുകൊണ്ടല്ലേ ഒന്ന് ഒഴിഞ്ഞു കിട്ടിയേ എന്നുള്ള സലീനയുടെ പറച്ചിലും അതിന് അമീന ചിരിച്ചോണ്ട്.
പനിച്ചോ ആർക്.
വേറെ ആർക്കാ നിന്റെ പൊന്നാങ്ങളക്ക് സെബി പരിശോധിച്ച് നാലുദിവസം മേലിളക്കരുത് എന്നാ പറഞ്ഞെ.
ആണോ അപ്പൊ വല്യ കഷ്ടം ആണല്ലോ എന്റെ ആങ്ങളയുടെ കാര്യം.
ഹ്മ്മ്. എന്ന് മൂളിക്കൊണ്ട് സലീന എന്നെ ഒന്ന് നോക്കി.
അതിന് നിന്റെ ആങ്ങള എന്നോട് പിണങ്ങി നിക്കുവാ അമി.
അതെന്തിന് ഡോക്ടർ പറഞ്ഞിട്ടല്ലേ അല്ലാതെ നാത്തൂൻ ഒന്നും ചെയ്തതൊന്നുമല്ലല്ലോ.
ആ അത് തന്നെയാ ഞാനും പറഞ്ഞെ.
അല്ലേലും ഞാൻ ചോദിക്കാൻ നില്കുവായിരുന്നു രണ്ടു ദിവസം മുന്നെയേ മുഖമൊക്കെ ആകെ മാറി പോയിരുന്നു സൈനുവിന്റെ.
ഹ്മ്മ് ഇനി നീ കൂടെ പറയാത്തത് ഉള്ളു.
അതെന്തേ വേറെ വല്ലോരും പറഞ്ഞോ.
ഹ്മ്മ് ഉമ്മ പറഞ്ഞു ഇവിടെ പിടിച്ചു നിർത്തിയേക്കുവാ കുറച്ചു ദിവസം എങ്ങോട്ടും പോകരുത് എന്നാ പറഞ്ഞേക്കണേ.