സലീന 8 [SAiNU]

Posted by

ആഹ് നല്ലോണം വേദനിച്ചു ഉമ്മ.

ഹ്മ്മ് വേണം എന്റെ മോളെ സങ്കടപെടുത്തിയിട്ടല്ലേ അല്ലേ മോളെ.

സലീന ഉമ്മയെ നോക്കികൊണ്ട്‌ അത്രയൊന്നും വേണ്ടായിരുന്നു ഉമ്മ.

ആഹാ ഇപ്പൊ കണ്ടോ ഷെമി മോളെ നീ പറഞ്ഞത് ശരിയാ കേട്ടോ.

ഞാനപ്പോഴേ പറഞ്ഞതല്ലേ ഇപ്പൊ നമ്മളാരായി അമ്മായി.
ഹ്മ്മ് ശരിയാ മോളെ നീ പറഞ്ഞെ.

അതല്ല ഉമ്മാ.

ഹ്മ്മ് മനസ്സിലായി മനസ്സിലായി സൈനുവിനെ വേദനിപ്പിച്ചത് ഇഷ്ടായില്ല അല്ലേ.

അതല്ല ഉമ്മ.

ഹ്മ്മ് ഇനി നീയൊന്നും പറയേണ്ട എനിക്കെല്ലാം മനസ്സിലായി.നിനക്ക് വേദനിച്ചോടാ.

ഏയ്‌ ഇല്ല ഉമ്മ.

ഹ്മ്മ് കേട്ടല്ലോ എന്റെ മോന് വേദനിച്ചില്ല എന്ന്.

എന്നാ ഒന്നുടെ കൊടുക്ക്‌ ഉമ്മ എന്ന് പറഞ്ഞോണ്ട് സലീന എന്നെ നോക്കിയതും.

ഞാൻ നാക്ക് വെളിയിലെക്കിട്ടു അവളെ നോക്കി.

കണ്ടോ ഉമ്മ ഇതിനു ഒന്നുകൂടി കൊടുത്തോ.

വേണ്ട മോളെ അതിന്റെ ഒന്നും ആവിശ്യമില്ല.ഞാൻ കൊടുത്തിട്ടു വേണം നിനക്ക് വിഷമിച്ചോണ്ട് നിൽക്കാനല്ലേ.
ഇല്ലല്ലാ ഉമ്മ ഇപ്പൊ കാണിച്ചതിന് എന്തായാലും വേണം.

മര്യാദക്ക് രണ്ടുംകൂടെ പോകാൻ നോക്ക് എന്ന് പറഞ്ഞോണ്ട് ഉമ്മ ഞങ്ങളെ നോക്കിയതും ഞാൻ കോണി പടി കയറിക്കൊണ്ട് വാ ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ എന്ന് പറഞ്ഞ് ഞാൻ സലീനയെ നോക്കിയതും അവരെല്ലാവരും ചിരിച്ചോണ്ടിരുന്നു.

കുറച്ചു നേരം കഴിഞ്ഞതും സലീന റൂമിലേക്ക്‌ വന്നു.

ഞാൻ കട്ടിലിൽ കിടക്കുവായിരുന്നു.

ഇതെന്താ എ സി വേണ്ടേ എന്നുള്ള അവളുടെ ചോദ്യത്തിന്.

നല്ല തണുപ്പ് പൊലെ അതാ ഓഫാക്കിയേ.
ഹ്മ്മ് പനിയുള്ളതോണ്ടാ .

അതിനല്ലേ നീ വന്നേ എനിക്ക് ചൂട് പകരാൻ.
എന്നാ നീങ്ങി കിടക് പുയ്യാപ്ലെ എന്നുപറഞ്ഞോണ്ട് അവൾ എന്നെ തള്ളിയതും ഞാൻ കുറച്ചു നീങ്ങി കിടന്നോണ്ട് അവളെ പിടിച്ചു എനിക്കരികിലായി കിടത്തി.

Leave a Reply

Your email address will not be published. Required fields are marked *