എനിക്ക് പിന്നെ നാല് ദിവസത്തെക്ക് അനുവാദം ഇല്ലാത്തോണ്ട് ഞാനും സലീനയും കുറെ സംസാരിച്ചു കൊണ്ടിരുന്നു.
അതിനിടക്ക് ആണ് എനിക്ക് വൈകീട്ട് മനസ്സിൽ തോന്നിയ കാര്യം ഓർമ വന്നത്
ഞാൻ സലീനയോടു അതിനെ പറ്റി സംസാരിച്ചപ്പോ അവൾക്കും ആ കാര്യത്തിനോട് അനുകൂല അഭിപ്രായം ആയിരുന്നു..
എന്നാ ഇന്ന് തന്നെ തുടങ്ങിയാലോ പെണ്ണേ.
ഹ്മ്മ് തുടങ്ങാം എന്ന് പറഞ്ഞോണ്ട് സലീനയും എന്റെ കൂടെ കൂടി.
പിന്നെ ഇതാറും അറിയരുത് എപ്പോഴും റൂം പൂട്ടി താക്കോൽ എടുത്തു വെച്ചേക്കണം.
ഹോ അതൊക്കെ ഞാനേറ്റു സൈനു.
എന്നാ വാ എന്നും പറഞ്ഞോണ്ട് ഞാനും സലീനയും അപ്പുറത്തെ റൂമിലേക്ക് പോയി.
ഞാനും സലീനയും കൂടെ റൂമൊക്കെ വൃത്തിയാക്കി അവള് ശബ്ദമുണ്ടാക്കാതെ താഴെപ്പോയി തുറക്കാനുള്ള സാധനങ്ങൾ ഒകെ എടുത്തോണ്ട് വന്നു.
അങ്ങിനെ റൂം അലങ്കാരം തുടങ്ങി.
ഞങ്ങടെ പഴയ കുറെ സാധനങ്ങൾ ഒകെ റൂമിലുണ്ടായിരുന്നത് കൊണ്ട് അതുകൊണ്ട് കഴിയുന്ന അത്രയും ഒരുക്കി വെച്ചു. സലീനചിരിച്ചോണ്ട് എനിക്ക് ഓരോന്നും എടുത്തു തന്നോണ്ടിരുന്നു.
ഞങ്ങൾ അന്ന് അലങ്കരിച്ച സാധനങ്ങളിൽ നല്ലത് മാത്രം എടുത്തോണ്ട് ചെയ്തപ്പോ എനിക്കെന്തോ പോരാത്ത പൊലെ തോന്നി.
ഇത് പോരെ സൈനു.
പോരാ നല്ലോണം അലങ്കരിക്കണം അതിനിപ്പോ ഇനി ഇല്ലാലോ എന്താ ചെയ്യുക.
ഹ്മ്മ് വാ ഇന്ന് നമുക്കു കിടക്കാം നാളെ ബാക്കി നോക്കാം എന്ന് പറഞ്ഞോണ്ട് വാതിൽ താക്കോലിട്ട് പൂട്ടികൊണ്ട് ഞങ്ങൾ ഞങ്ങടെ റൂമിലേക്ക് തന്നെ വന്നു കിടന്നു സലീന ചിരിച്ചോണ്ടു അവൾക്കു ഒരു സർപ്രൈസ് ആയിക്കോട്ടെ .സൈനു.