സലീന 8 [SAiNU]

Posted by

ഹ്മ്മ് അത് മതി അല്ലേ മോളു.

അപ്പൊ ഞങ്ങൾക്കുള്ള ചോക്ലേറ്റ് ആരാ കൊണ്ട് വരിക.

ആ അത് നമ്മുക്ക് അസിപ്പാനോട് പറയാ എന്തെ.

ഹ്മ്മ്.

എന്നാ ഇപ്പൊ തന്നെ വിളിച്ചു പറയാം പോരെ.

ഹ്മ്മ്.

അപ്പോയെക്കും ഞാൻ ഫോണെടുത്തു ഉപ്പാന്റെ നമ്പറിലേക്ക് കാൾ ചെയ്തോണ്ട് ലൗഡ് സ്പീക്കറിൽ ഇട്ടു.

എന്താ മോനെ എന്നുള്ള ഉപ്പയുടെ സ്നേഹപൂർണമായ വിളി കേട്ട് ഞാൻ ദാ ഇവർക്ക് എന്തോ പറയാൻ ഉണ്ടെന്നു.

ആർക്കാ സൈനു.

ദേ നിങ്ങടെ പേര കുട്ടികൾക്ക്.

ആ എന്താണാവോ.

അവർക്കു കൊടുക്കാം എന്ന് പറഞ്ഞതും മോനും മോളും കൂടെ ഫോൺ തട്ടിപ്പറിച്ചോണ്ട് ഉപ്പയോടു സംസാരിക്കാൻ തുടങ്ങി.

എന്താ ഉപ്പാന്റെ മകൾക്ക് പറയാനുള്ളെ എന്നുള്ള ഉപ്പയുടെ ചോദ്യത്തിന്.

അസിപ്പ ഞങ്ങൾക്ക് ചോക്ലേറ്റ് കൊണ്ടുവരുമോ.

അതെന്തേ അവിടെ ഇല്ലേ.

ഇല്ല എല്ലാം തീർന്നു.

അപ്പോയെക്കും തീർന്നോ.

ഹ്മ്മ്.

ഉമ്മ എടുത്തു വെച്ചതാകും മക്കളെ.

അല്ല ഉമ്മ പറഞ്ഞു കഴിഞ്ഞെന്നു.

ആഹാ എന്നിട്ട് സൈനുപ്പാനോട് പറഞ്ഞില്ലെ.

പറഞ്ഞതാ.

എന്നിട്ടെന്തേ.

സൈനുപ്പയാ പറഞ്ഞെ അസിപ്പാനോട് വിളിച്ചു പറയാൻ.

ഹ്മ്മ് നോക്കട്ടെ.

പറ്റില്ല വരുമ്പോ എങ്ങിനെ ആയാലും കൊണ്ട് വരണം.
അതൊന്നും പറയാൻ പറ്റില്ല എനിക്കൊർമ്മയുണ്ടേൽ കൊണ്ട് വരാം.

പ്ലീസ് പ്ലീസ് ഞങ്ങടെ അസിപ്പയല്ലേ നല്ല ഉപ്പിയല്ലേ പ്ലീസ് എന്നൊക്കെ പറഞ്ഞോണ്ടിരുന്നു മോനും മോളും

അതൊക്കെ കേട്ടും കണ്ടും ഞാനും സലീനയും ചിരിച്ചോണ്ടിരുന്നു.

ഹ്മ്മ് നോക്കട്ടെ എന്ന് പറഞ്ഞതും .

അല്ലേൽ ഞങ്ങളിനി മിണ്ടില്ല എന്നൊക്കെ പറഞ്ഞു കൊണ്ട് അവര് ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *