ഒരു മഞ്ഞുകാല ഓർമ [Ann]

Posted by

വിദേശത്ത് ഒരിക്കൽ എങ്കിലും പോകണം എന്ന ആഗ്രഹം എനിക്ക് നേരത്തെയും ഉണ്ടായിരുന്നു. കാനഡയിൽ എത്തിയ സുഹൃത്തുക്കളുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ എന്റെ മനസ്സിൽ ഒരു സ്വപ്നജീവിതത്തിന്റെ ചിത്രങ്ങൾ വരച്ചു. അങ്ങനെ, ആ സ്വപ്നം സ്വന്തമാക്കണമെന്നൊരു ആഗ്രഹം എനിക്കുള്ളിൽ മുളച്ചു.

പപ്പയോട് പറഞ്ഞപ്പോൾ അദ്ദേഹം പിന്തുണച്ചു. മമ്മിക്ക് പക്ഷേ ഒരുപാട് ആശങ്കകൾ.
“പഠനവും പാർട്ട് ടൈം ജോലിയും ഒരുമിച്ച് കൊണ്ടുപോകാനാവുമോ?”
“മോൾ ഒറ്റപ്പെടില്ലേ?”
എന്നിങ്ങനെ.

ഏജൻസിയുമായി സംസാരിച്ചതോടെ, ആ ഭയങ്ങൾ പതുക്കെ ശമിച്ചു. ലോൺ ഒരുക്കി, ഒരു സെപ്റ്റംബർ ഇൻടേക്ക്—അങ്ങനെ ഞാൻ കാനഡയിലേക്ക് പറന്നു.

ടൊറോന്റോയ്ക്ക് അടുത്ത് കിച്ചനർ എന്ന ചെറിയ പട്ടണത്തിലായിരുന്നു എന്റെ കോളേജ്. ഇവിടെ എത്തിയപ്പോൾ ആണ് ഒരു സത്യം മനസ്സിലായത്—കേരളത്തിലേതിനേക്കാൾ കൂടുതൽ മലയാളികൾ ഇവിടെ ഉണ്ട്!

അതിനാൽ, അപരിചിതത്വം അത്ര അനുഭവിക്കേണ്ടി വന്നില്ല. താമസിക്കാൻ മലയാളികൾ തന്നെ കൂട്ടായി. മൂന്ന് ബെഡ്‌റൂമുകളുള്ള ഒരു വീട്.
അശ്വതി ചേച്ചിയും ട്രീസ ചേച്ചിയും രണ്ട് വർഷമായി കാനഡയിൽ ഉള്ളവർ. അവർ സിംഗിൾ റൂമിൽ.
ഞാനും ശ്രുതിയും ഒരു റൂം ഷെയർ ചെയ്തു.

നാലുപേരും പെട്ടെന്ന് തന്നെ നല്ല കൂട്ടുകാർ ആയി.

കുറച്ച് ദിവസങ്ങൾക്കകം തന്നെ ഞങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചു. അശ്വതി ചേച്ചിക്കും ട്രീസ ചേച്ചിക്കും ലൈൻ ഉണ്ട്. അവർ ഇടക്കൊക്കെ രാത്രി വരാറുണ്ട് .വന്നാൽ, രാവിലെ മാത്രമേ പോകൂ. ഗ്രാമത്തിൽ വളർന്ന എനിക്ക് അതൊക്കെ അൽപ്പം അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും, ഞാൻ ഒന്നും ചോദിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *