ശാന്തയായെങ്കിലും അവള്‍ കരച്ചില്‍ തുടര്‍ന്നു. അവളുടെ അടുത്ത് തന്നെ ഞാനും ഇരുന്നു.
പത്ത് മിനിറ്റ് നേരത്തെ വിജയകരമായ കരച്ചില്‍ പൂര്‍ത്തിയാക്കിയിട്ട് അവള്‍ ബാത്ത് റൂമിലേക്ക് പോയി.
മുഖമൊക്കെ കഴുകി അവള്‍ തിരികെയെത്തി.
“എനിക്ക് തലവേദനയെടുക്കുന്നു…”
അവള്‍ പറഞ്ഞു.
“ഞാന്‍ ഒന്നുറങ്ങട്ടെ,”
തലവേദനയുള്ളപ്പോള്‍ ഉറക്കം വരുമോ?
ഞാന്‍ സംശയിച്ചു.
പിന്നെ ക്ലോക്കിലേക്ക് നോക്കി. പന്ത്രണ്ട് ആയിരിക്കുന്നു.
അര്‍ദ്ധരാത്രി!
ഞാന്‍ അവളെ നോക്കി തലകുലുക്കി.
പിന്നെ അവളുടെ പിന്നാലെ മുകളിലേക്ക് പോയി.
ഞങ്ങള്‍ ഒരുമിച്ചു കിടന്നു. ഇടയ്ക്ക് ഗ്യാപ്പിട്ട്.
തലവേദനക്കാരി എന്തായാലും പെട്ടെന്ന് തന്നെ ഉറങ്ങി.
തലയ്ക്ക് ഒരു കുഴപ്പവുമില്ലാത്ത ഞാന്‍ മറിഞ്ഞും തിരിഞ്ഞും കിടന്ന് ഉറങ്ങാന്‍ ബുദ്ധിമ്മുട്ടി.
അവസാനം എപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതി വീണു.
[തുടരും]