പതിയെ പാരച്യൂട്ട് താഴ്ന്നു പറക്കാൻ തുടങ്ങി
താഴെ മരങ്ങളുടെ മുകൾ ഭാഗം ഒഴിഞ്ഞ പച്ചപ്പ് നിറഞ്ഞ സ്ഥലം
ഓടി മറയുന്ന മാനുകൾ നിലത്ത് വീണു ഉണങ്ങിയ വലിയ മരങ്ങളുടെ അവശിഷ്ടങ്ങൾ
പതിയെ താഴ്ന്നു താഴ്ന്നു പറന്നു
അവൻ അമ്മയെ കൈ ഇട്ട് വരിഞ്ഞു പിടിച്ചു
അച്ചു പരച്ചുട്ടിൻ്റെ ക്ലിപ്പ് വേർപെടുത്തി
അച്ചു : അമ്മേ നിലത്ത് തൊടുമ്പോൾ ഒന്ന് കരണം മറിഞ്ഞോണം
അവര് രണ്ടു പേരും കാടുകൾ നിറഞ്ഞ ഒരു ചെറിയ പുൽമെട്ടിൽ വന്ന് പതിച്ചു
രണ്ടു പേരും മുന്നോട്ട് കുനിഞ്ഞ് ഒരു കരണം മറിഞ്ഞ് പിനെയും രണ്ടു തവണ തിരിഞ്ഞു നിലത്ത് കിടന്നു….
പാരച്യൂട്ട് ദൂരെ ഒരു മരത്തിൻ്റെ കൊമ്പിൽ ചെന്ന് താങ്ങി നിന്നു
അച്ചു : അമ്മേ എന്തേലും പറ്റിയ
ബിന്ദു ഇടത് ചുമലിൽ പിടിച്ച് കൊണ്ട് എഴുന്നേറ്റ് ഇരുന്നു
അച്ചു : ഇത് ഒരുമാതിരി അഡ്വഞ്ചർ ആയി പോയി
അവൻ ഫോൺ എടുത്ത് നോക്കി
അച്ചു : ഇവിടെ നെറ്റ്‌വർക്ക് ഇല്ലല്ലോ… അമ്മേടെ ഒന്ന് നോക്കിയേ
ബിന്ദു വിന് ആകെ പരിഭ്രമം വിഷമം പേടി
ബിന്ദു : ഇല്ല എൻ്റെതിലും
നമ്മൾ ഇത് എവിടെയാ
അച്ചു : അറിയില്ല… ഏതോ വലിയ കാട് ആണെന്ന് തോന്നുന്നു ഇങ്ങനെ ഒഴിഞ്ഞ സ്ഥലത്ത് ഇരിക്കണ്ട വാ നടക്കാം
അച്ചു എഴുന്നേറ്റ് ബിന്ദുവിൻ്റെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു
അച്ചു മുന്നിലും പിന്നിലുമായി അവരുടെ നടത്തം
ആദ്യം പുൽമേട്ടിലൂടെ
പിന്നെ മരങ്ങൾക്ക് ഇടയിലൂടെ