കുറെ അപ്പുറത്തേക്ക് അച്ഛനും മകളും പറന്നു പോകുന്നു….
രണ്ടു പേർക്കും അങ്ങോട്ട് തിരിഞ്ഞു നോക്കാൻ വയ്യായിരുന്നു
കുറച്ച് മുന്നോട്ട് പോകുമ്പോൾ ഇടത് ഭാഗത്ത് കുറെ.. വളരേ ദൂരെയായി ദൂരെ രണ്ടു മലകൾ മുഴുവൻ പച്ചപ്പ്…
വലതു ഭാഗത്ത് ഒരു ഇടത്തരം വലിപ്പം ഉള്ള ഒരു പാറകെട്ട്
മുന്നോട്ട് ചലിച്ചു കൊണ്ടിരുന്ന ബോട്ട് വലതു വശത്തേക്ക് തിരിഞ്ഞു വന്നു
കാറ്റും കടലും ആകാശവും ഒക്കെ ആയി ആകെ ഒരു ഗൂസ് ബംബ് മോമെൻ്റ് ആയിരുന്നു അവർക്ക് അത്
സാധാരണ പോകുന്ന റൂട്ട് ആയിട്ടും പാറ കെട്ടിൻ്റെ ഇടത് ഭാഗത്ത് കൂടി വലത്തോട്ട് തിരിഞ്ഞ് ബോട്ട് ഒരു 2 ഡിഗ്രി അധികം തിരിഞ്ഞു പോയി
മുകളിൽ നേരെ നോക്കി ആസ്വദിക്കുകയായിരുന്നു രണ്ട് പേരും താഴെ എന്ത് സംഭവിക്കുന്നു എന്ന് അറിഞ്ഞില്ല
രണ്ടുപേരെയും ബാന്ധിപിച്ച കയറ് പാറയുടെ ഒരു മൂലയിൽ തട്ടി മുറിഞ്ഞു
ബോട്ടിൽ ഉണ്ടായിരുന്നവർ ഉറക്കെ ശബ്ദത്തിൽ വിളിച്ചു….
ഹലോ… ഹലോ..
ബോട്ട് ഡ്രൈവറും പിറകോട്ട് തിരിഞ്ഞു കൈ കൊണ്ട് ആംഗ്യം കാട്ടി
ബിന്ദുവും അച്യുവും താഴോട്ട് ശ്രദ്ധിക്കുന്നത്തെ ഇല്ലാ
അവർ ഇപ്പോള് പാരച്യൂട്ട് ൽ കാറ്റിൻ ഒത്ത ഫ്രീ ആയിട്ട് പറക്കുന്നു
പിന്നോട്ട് നോക്കി ഇരുന്ന ബോട്ട് ഡ്രൈവർ പെട്ടെന്ന് മുന്നോട്ട് നോക്കി
കണ്ണ് മിഴിച്ചു നോക്കിയ അയാള് മുന്നിൽ ഒരു പാറ കണ്ടൂ
പെട്ടെന്ന് തന്നെ അതിൻ്റെ സ്റ്റീയറിങ് പരമാവധി വലത്തോട്ട് തിരിച്ചു