ബിന്ദു കണ്ണ് പൂട്ടി
അച്ചു ത്രിൽ ആയി ഒച്ച വച്ചു കൂക്കി വിളിച്ചു
വൂ….ഹു…..
താഴോട്ട് നോക്കുമ്പോൾ ബോട്ടിൻ്റെ വലിപ്പം കുറച്ച് ചെറുതായ പോലെ തോന്നി
വിശാലമായ നീല കടൽ… അവിടെ അവിടെ ആയി വലുതും ചെറുതും ആയ പാറകൾ
ഒന്നിനു പിറകെ ഒന്നായി അച്ചടക്കത്തോടെ തീരത്തേക്ക് പോകുന്ന തിരയുടെ വെള്ള വരകൾ
തിരിഞ്ഞ് നോക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു കാറ്റിൻ്റെ വേഗം
അതിനെ ഭേദിച്ച് കൊണ്ട് ബോട്ടും പാരച്യൂട്ട് മുന്നോട്ട് കുതിക്കുന്നു
നാല് പേരും ഇപ്പോള് ഉയരത്തിൽ എത്തിയിട്ടുണ്ട്
അച്ചു കാറ്റിനെ വക വെക്കാതെ
അച്ചു : അമ്മേ അമ്മേ…
ഒന്നും കാണുന്നില്ലേ….
ബിന്ദു : എ…. എന്താ
അച്ചു : ഒന്നും കാണുന്നില്ലേ
ബിന്ദു ഒന്നും മിണ്ടിയില്ല
അച്ചു : അമ്മേ.. അമ്മേ…കണ്ണ് തുറക്കൂ ഒന്ന് നോക്കിയേ
അയ്യേ… പേടിയ….
ബിന്ദു രണ്ടും കല്പിച്ചു പകുതി കണ്ണ് തുറന്നു
ബിന്ദു : അയ്യോ…… ആ…..അമ്മേ….
പേടി കൊണ്ട് അവള് വിളിച്ചു കൂവി
അപ്പു കൈ നീട്ടി അമ്മയുടെ ചുമലിൽ വച്ചു
ആദ്യം ഒരു ഞെട്ടൽ ആയിരുന്നു അവൾക്ക് ചെറിയ പ്രായത്തിലേ ഉയരം പേടിയുള്ള കുട്ടി ആയിരുന്നു ബിന്ദു
അവൻ്റെ കൈ ഒന്ന് തൊട്ടപോൾ ഒരു ചെറിയ ധൈര്യം തോന്നി
അച്ചു : അമ്മേ… ഇതൊക്കെ ലൈഫിൽ ഒരിക്കലേ പറ്റൂ…. എൻജോയ് എൻജോയ്
10 മിനിറ്റിനു ശേഷം എങ്കിലും പയ്യെ പയ്യെ അവള് കണ്ണ് മുഴുവൻ തുറന്നു