രാമേശ്വരം
തുടർച്ചയായ 12 മണിക്കൂർ യാത്ര
രാത്രി അവിടെ എത്തിയ അവർ ഡ്രീം പാലസ് എന്ന ഒരു ഹോട്ടലിൽ കിടന്നുറങ്ങി
പിറ്റേന്ന് ഉച്ചയ്ക്ക് 3 മണി
അച്ഛൻ : വന്നേ… വന്നേ.. ഒന്നും എടുക്കണ്ട എന്ന അവർ പറഞ്ഞേ… വാ
അവർ കടൽത്തീരത്ത് ചെന്ന് ജെട്ടിയിൽ നിന്നും ഒരു ബോട്ടിൽ കയറുന്നു…
ബോട്ട് കുറച്ച് ദൂരം സഞ്ചരിച്ച് ചെന്ന് ഒരു വലിയമൈതാനം പോലെ വിസ്തൃതിയുള്ള പാറയുടെ അരികിൽ നിർത്തി
അവിടെ കുറച്ചാളുകൾ
അതിന് അടുത്തായി രണ്ടു വേറെ ബോട്ടുകൾ നങ്കൂരം ഇട്ടിരുന്നു
പാരാ സൈയിലിങ് നൂ വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു
എല്ലാവരും ഡ്രസ് മാറി…
കാറ്റ് വന്ന് ചെവിയിൽ തട്ടിമുഖത്തു കൂടി കടന്നു പോകുന്നത് കേൾക്കാം..
ബിന്ദു ഒരു ചെറിയ മുട്ടോളം എത്തുന്ന ഒരു തരം കറുത്ത ടൈറ്റ് ട്രൗസർ… ഒരു വെളുത്ത സ്പോർട്ട്സ് വെയർ നൈക്കി ടീ ഷർട്ട്
അച്ചു തൻ്റെ മഞ്ഞ ടീ ഷർട്ടും ഒരു കറുത്ത ട്രാക്ക് പാൻ്റും
അതിനും പുറമെ എല്ലാവരുടെയും നെഞ്ചിൽ ഓറഞ്ച് നിറത്തിൽ ലൈഫ് ജാക്കറ്റ്
തൊട്ട് താഴെ നാലു ഭാഗത്ത് നിന്നും തിരകൾ വന്ന് പാറയിൽ ഇടിച് ചിന്നി ചിതറുന്ന ശബ്ദം
ബിന്ദു ഒഴികെ എല്ലാവരും ആവേശത്തിൽ ആയിരുന്നു
പാരച്യൂട്ട് ൻ്റെ ടൈ വലിച്ച് കെട്ടുമ്പോൾ
അച്ഛൻ : പേടി ഉണ്ടോ
ബിന്ദു ഒന്നും പറയാൻ പറ്റാത്ത ഒരു മൂഡിൽ ആയിരുന്നു
അവള് ഇല്ലെന്ന് തലയാട്ടി
പേടി ആണോ ആകാംക്ഷ ആണോ അതോ ത്രിൽ ആണോ എന്നറിയാൻ പറ്റാത്ത ഭാവം