ഡിസംബർ 23 [ജയശ്രീ]

Posted by

 

ബിന്ദു : ഇത് എന്തോ ആർക്കോ ഹെൽപ്പ് ചെയ്ത് കൊടുത്തതിനു കിട്ടിയ invite ആണ് അല്ലാതെ അങ്ങേരു സ്വന്തം കയ്യിൽ നിന്ന് പൈസ ഇടാണോ… കണക്കായി പോയി

 

മിനി : അതാ ഞാനും ആലോചിക്കുന്നത്….നടക്കട്ടെ നടക്കട്ടെ പോകുന്നതിനു ഇടയ്ക്ക് വിളി

 

ബിന്ദു : എന്ന ശരി ഡാ ഇനീ ഇപ്പൊ രണ്ടു ദിവസം കൂടി അല്ലെ ഉള്ളൂ ഒന്ന് റെഡി ആവാൻ ഉണ്ട്….

 

മിനി : ശരി എന്നാ

 

അക്ഷയ് ( അച്ചു) : ബിന്ദു….ബിന്ദു…എൻ്റെ മഞ്ഞ ടി ഷർട്ട് കണ്ട

 

ബിന്ദു : ഷെൽഫിൽ നോക്ക്

 

അച്ചു : അവിടെ ഇല്ല

 

ബിന്ദു : നീ ശരിക്ക് നോക്കിയ ആ പിറകിലെ അയയിൽ നോക്ക്

 

അച്ചു : അവിടെ ഒന്നും ഇല്ലാ

 

ബിന്ദു : ദാ വരുന്നു

 

ബിന്ദു : കണ്ട കണ്ടനിൻ്റെ ഷെൽഫിൽ തന്നെ ഉണ്ട് ശരിക്ക് നോക്കണ്ട…

 

അച്ചു : താങ്ക്സ്

 

ബിന്ദു : അല്ല നീ എല്ലാം എടുത്ത് വച്ച

 

അച്ചു : എന്തോന്ന് എടുത്ത് വയ്ക്കാൻ….

 

ബിന്ദു : ഇവിടെ ഒരാള് ഒരാഴ്ചയ്ക്ക് മുന്നേ എല്ലാം പാക്ക് ചെയ്ത് വച്ച്

 

അച്ചു : ആരാ അച്ഛന

 

ബിന്ദു : അല്ല നിൻ്റെ പുന്നാര ചേച്ചി

 

അച്ചു : ഓ…

 

അവിടേക്ക് കടന്നു വരുന്ന ശിവാനി

 

ശിവാനി : എന്താ രണ്ടും കൂടെ എന്നെ കുറ്റം പറയുന്നത്

 

അച്ചു : നിന്നെ സ്ഥിരമായി അവിടെ ഉപേക്ഷിച്ചിട്ട് പൊന്നാലോ എന്ന് പ്ലാൻ ചെയ്യുവ

 

ശിവാനി : പോടാ പന്നി

 

അച്ചു : പന്നി നിൻ്റെ അച്ഛൻ മൊട്ട

 

ബിന്ദു : എടാ…. വേണ്ട അങ്ങേരെ ഇതിനിടയ്ക്ക് എന്തിനാ…

Leave a Reply

Your email address will not be published. Required fields are marked *