ചേട്ടൻ പോയി.. ചേച്ചി അപ്പോഴേക്കും ഒരു ഗ്ലാസ്സ് കട്ടൻ എടുത്തോണ്ട് വന്നു.
ഞാൻ: വിനു എണീറ്റില്ലേ..?
ചേച്ചി: ഇന്ന് അവധി അല്ലേ താമസിച്ചേ എനിക്കു
ഞാൻ; എന്തേലും മേടിക്കാൻ ഉണ്ടേൽ പറഞ്ഞോ പോയിട്ട് വരുമ്പോ മേടിച്ചോണ്ട് വരാ
ചേച്ചി: ഓ അങ്ങേര് എന്തേലും കൊണ്ടുവരുമായിരിക്കും വെറുതെ സാറിന് ഒരു ബുദ്ധിമുട്ട് ആവും.
അത് പറയുമ്പോൾ ചേച്ചിടെ മുഖത്ത് ഒരു നിരാശ ഞാൻ കണ്ടു.
ഞാൻ: എന്ത് ബുദ്ധിമുട്ട് ബാബുചേട്ടനെ എനിക്കറിയാൻ മേലെ ചേച്ചി വെറുതെ എന്നെ അന്ന്യാനായി കാണണ്ട.എന്താ വേണ്ടെന്ന് വച്ചാൽ വിനുവിനോട് പറഞ്ഞ് ഏല്പിച്ചോ പോരേ
ചേച്ചി എന്തേലും മറുത്തു പറയുന്നതിന് മുന്ബെ ഞാൻ കുടിച്ച ഗ്ലാസ്സ് നീട്ടി എന്നിട്ട് കുളിച്ചിട്ട് വരാ എന്നുപരഞു ബാത്‌റൂമിലേക്ക് നടന്നു. കുളിയൊക്കെ കഴിഞ്ഞ് റെഡിയായി വന്നൊപ്പെഴേക്കും വിനു മുറ്റത്ത് നിൽപ്പുണ്ട്. എന്നെ കണ്ടതും ആളൊന്ന് ചമ്മിയപോലെ ആയി..
ഞാൻ: ആ വിനു ഇന്ന് പരുപാടി ഒന്നും ഇല്ലല്ലോ..? എന്റെ കൂടെ ടൗണിൽ ഒന്നുപോരാമോ..?
വിനു: മ്മ്
ഞാൻ: എന്നാ റെഡിയായിട്ട് പോരേ ഞാൻ ഓഫീസിൽ കാണും….
ഒരു ഒൻപത് മണി ആയപ്പോൾ വിനു വന്നു. ഓഫീസ് ജീപ്പും എടുത്ത് ഞങ്ങൾ മഞ്ഞപ്പ്ര ടൗണിൽ എത്തി കുറച്ചു പലചരക്കും കുറച്ചു ക്യാഷുവൽ ഡ്രെസ്സും മേടിച്ചു ഭക്ഷണം കഴിച്ചു എന്നാൽ പിന്നെ ഒരു സിനിമയും കാണം എന്നു കരുതി.. എല്ലാം കഴിഞ്ഞു തിരിച്ചു പോരുന്നവഴി ഒരു കുപ്പിയും മേടിച്ചു.
ലയത്തിൽ എത്തിയപ്പോഴേക്കും സമയം എഴുമണി ആയി ഫോറെസ്റ്റ് ഏരിയ ആയതുകൊണ്ട് തന്നെ പെട്ടന്ന് ഇരുട്ടവും ഇവിടെ.