ലയം 2
Layam Part 2 | Author : Pankajakshi
[ Previous Part ] [ www.kkstories.com ]
രാവിലെതന്നെ ഉറക്കമുണർന്നു..ഇന്നലത്തെ ഹാങ്ങോവർ ഉണ്ട് ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി സമയം ആരുമണി ആകുന്നെ ഒള്ളു നല്ല തണുപ്പ് അത്യാവിശ്യം മഞ്ഞുണ്ട്.ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു പുകയൂതി വിട്ടു പുകച്ചുരുളുകൾ മഞ്ജുകണങ്ങളിൽ അലിഞ്ഞു ചേരുന്നതും നോക്കി നിൽക്കുമ്പോൾ പിന്നിൽനിന്നും ഒരു വിളി ബാബു ചേട്ടൻ ആണ്….
ചേട്ടൻ: സർ നേരത്തെ എഴുന്നേൽറ്റോ..?
ഞാൻ: മ്മ്.. അല്ല ചേട്ടൻ ഇപ്പഴേ വെട്ടാൻ പോകുവാണോ..? തോട്ടത്തിൽ ആന നിന്നാൽ അറിയത്തുകൂടി ഇല്ല വെട്ടം തെളിഞ്ഞിട്ട് പോയാൽ പോരേ?
ചേട്ടൻ: എട്ടുമണി ആയിട്ടേ കേറുന്നുള്ളു രാവിലെ കൈവിറ മാറ്റണ്ടേ..
എന്നിട്ട് ഒരു വഷളൻ ചിരി ചിരിച്ചു തലച്ചോറിഞ്ഞുകൊണ്ട് എന്നെ നോക്കി.. അപ്പോഴേക്കും സിന്ദുചേച്ചി ഡോർ തുറന്ന് പുറത്തേക്ക് വന്നു.
ചേട്ടൻ: ആ.. എടിയേ ചായ ഇട്ടോ..? സാറിനും എടുത്തോ..
ഞാൻ: വേണ്ട ചേച്ചി ഞാൻ ചായ ഇടാൻ തുടങ്ങുവായിരുന്നു
ചേച്ചി: ദേ ചായ തിളച്ചു ഇനിയിപ്പോ സർ തീ കത്തിക്കണ്ട..ഇപ്പോ കൊണ്ടുവരാം
ചേട്ടൻ: എന്നാ ഞാൻ പോയിട്ട് വരാം സർ വരുമ്പോഴേക്കും ഞങ്ങൾ തോട്ടത്തിൽ എത്തിയേക്കാം
ഞാൻ: ഞാൻ ഇന്ന് ലീവാ.. ജോർജ് സർ വന്നിട്ടുണ്ട് സർ വന്നോളും
ചേച്ചി: എന്തുപറ്റി..?
ഞാൻ: ഞായറാഴ്ച്ച ആല്ലേ ഒന്നു ടൗണിൽ പോണം കുറച്ചു സാധനങ്ങൾ മേടിക്കാൻ ഉണ്ട്
ചേട്ടൻ: എന്നാ വിനുവിനെ കൂടെ കൂട്ടിക്കോ അവന് എല്ലാ കടയും അറിയാം.. എന്നാ ഞാൻ പോകുവാ