സാധാരക്കാരയ ഒരു കുടുംബമായിരുന്നു അത്.
അച്ഛൻ ചെറുപ്പത്തിലേ മരിച്ചു പോയി,
രണ്ട് പെൺമക്കളിൽ മൂത്തയാളെ കാണാനാ നമ്മൾ ഇപ്പോ ഇവിടെ വന്നിരിക്കുന്നത്.
അവരുടെ ക്ഷണം അനുസരിച്ച് ഞാനും അമ്മയും കൂടി അകത്തു കയറി ഇരുന്നു,
കുറച്ചു കഴിഞ്ഞതും പെൺകുട്ടി ചായയുമായി വന്നു.
ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടായി, നല്ലൊരു സുന്ദരി പെണ്ണ്,
കണ്ടാൽ എൻ്റെ അമ്മയുടെ മകളാണന്നേ തോന്നൂ,
അമ്മയെ പോലെ വട്ട മുഖം,
തുടുത്ത കവിളുകൾ,
എന്നാൽ അധികം തടിയുമില്ലാ, ചുരിദാറാണ് വേഷം,
അതു കൊണ്ടു തന്നെ നെഞ്ചളവൊന്നും കൃത്യമായി മനസിലാവുന്നില്ലാ,
ഞാൻ കുറച്ചു സമയം കണ്ണെടുക്കാതെ നോക്കിയിരുന്നു.
അമ്മ എന്നെ നോക്കി,
ഞാൻ ഇഷ്ടായി എന്ന് ചിരിച്ചു കാണിച്ചു.
അവൾ ചായ തന്ന ശേഷം അവിടെ ഒരറ്റത്തേയ്ക്ക് ഒതുങ്ങി നിന്നു.
ഒരു നാണക്കാരിയും, അടക്കവും, ഒതുക്കവുമുള്ള കുട്ടിയാണന്ന് കണ്ടാൽ തന്നെ മനസിലാവും.
നിനക്കൊന്നും ചോദിക്കാനില്ലേ എന്ന അമ്മയുടെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്.
എന്താ പേര് ഞാൻ ചോദിച്ചു.
“നയന”
എത്ര വരെ പഠിച്ചു?
ഡിഗ്രി കഴിഞ്ഞു.
പിന്നെന്താ തുടർന്നു പഠിക്കാത്തത് ?
psc കോച്ചിംഗിന് പോകുന്നുണ്ട്.
ഇത്രയും ചോദിച്ചു കഴിഞ്ഞപ്പോൾ അമ്മ എണിറ്റ് നയനയുടെ അടുത്ത് ചെന്ന് കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു എനിക്ക് മോളെ ഇഷ്ട്ടായി കേട്ടോ,
ഇതു കേട്ടതും എനിക്കാ സത്യത്തിൽ സന്തോഷായത്.
ഞാൻ ആഗ്രഹിച്ച പോലൊരു പെണ്ണു തന്നെ എനിക്ക് കിട്ടി.