അങ്ങനെ പേടിയൊന്നുമില്ലാ,
ഒരു കൂസലുമില്ലാതെ നയന മറുപടി പറഞ്ഞു.
നയനയെ അമ്മ തല്ലാറുണ്ടോ ?
ഇപ്പോ ഇല്ലാ, കൊച്ചിലേ തല്ലുമായിരുന്നു.
എന്നാൽ എന്നെ അമ്മ ഇപ്പോഴും തല്ലാറുണ്ട്.
ഇതു കേട്ടതും നയനയ്ക്ക് ചിരി അടക്കാൻ പറ്റാതെ ഐസ്ക്രീം മണ്ടയിൽ കയറി.
നയന തന്നെ തലയിൽ രണ്ട് തട്ടും കൊടുത്തിട്ട് ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കുടിച്ചു.
ചിരിക്കാനല്ല പറഞ്ഞത്, എന്നെ അമ്മ ഇപ്പോഴും തല്ലൊക്കെ തന്നാ വളർത്തുന്നത്,
ചിലപ്പോൾ ഒറ്റ മോനായതു കൊണ്ടായിരുക്കും,
ഇതു കേട്ട് നയന വീണ്ടും വാ പൊത്തി പിടിച്ചു ചിരിച്ചു,
എന്നിട്ട് പറഞ്ഞു.
അതിനെന്താ അമ്മയല്ലേ തല്ലുന്നത്, അതും കുരുത്തക്കേടു കാണിക്കുന്നതിനല്ലേ?
എനിക്കമ്മയെ ഭയങ്കര പേടിയാ,
അമ്മ പറയുന്നതിനപ്പുറം എനിക്ക് പെരുമാറാൻ തന്നെ പേടിയാ,
പക്ഷേ നിങ്ങൾ രണ്ടു പേരേയും കണ്ടാൽ അങ്ങനെ പറയില്ലാ, അന്ന് വീട്ടിൽ വന്നപ്പോൾ നിങ്ങൾ നല്ല കൂട്ടുകാരായിട്ടാ എനിക്ക് തോന്നിയത്. എന്നോടും എത്ര സ്നേഹമായിട്ടാ അമ്മ പെരുമാറിയത്.
അമ്മയ്ക്കെന്നോട് സ്നേഹ കുറവൊന്നും ഇല്ലാ, ഞങ്ങൾ നല്ല കൂട്ടുകാരും ആണ്, എനിക്ക് അമ്മയെന്നു വെച്ചാൽ ജീവനുമാണ്.
പിന്നെന്താ പ്രശ്നം?, കുരുത്തക്കേട് കാണിച്ചാൽ ഏത് അമ്മയാ തല്ലാത്തത് , എന്നെ സമാധാനിപ്പിക്കാനെന്നോണം നയന പറഞ്ഞു.
കല്യാണം കഴിഞ്ഞ് നയന വന്നു കഴിഞ്ഞാലും അമ്മ എന്നെ തല്ലിയാൽ ചിലപ്പോൾ നയനയ്ക്കത് ഇഷ്ടപ്പെട്ടില്ലങ്കിലോ എന്നു വിചാരിച്ച് പറഞ്ഞതാ,