അല്പം കഴിഞ്ഞതും അവൾ വന്നു,
വന്നു എങ്കിലും എൻ്റെ ദേഹം മുഴുവൻ വിറയ്ക്കാൻ തുടങ്ങി,
ഒന്നാമതേ ഞാൻ ആദ്യമായാ ഒരു പെണ്ണിനോട് സംസാരിക്കാൻ പോകുന്നത്,
പിന്നെ അമ്മ പറഞ്ഞ കാര്യം’
അതു ഞാൻ പറഞ്ഞാൽ ലോകത്തേതങ്കിലും ഒരു പെണ്ണ് അതിന് സമ്മതിക്കുമോ ?,
കാര്യം കേട്ടു കഴിഞ്ഞ് അവളെൻ്റെ കവിളത്ത് അടിച്ചിട്ട് പോകാതിരുന്നാൽ കൊള്ളാം,
എന്നാൽ പറയാതിരുന്നാലും പ്രശ്നമാണ്, കല്യാണത്തിന് മുമ്പ് എന്നോടെന്തേ ഇതൊക്കെ പറഞ്ഞില്ലാ എന്നവൾ ചോദിച്ചാൽ എനിക്കതിനും ഉത്തരമില്ലാതായി പോകും.
ഏതായാലും നയന എൻ്റെ ഓപ്പോസിറ്റായി ഇരുന്നു, ഞങ്ങൾ ഓരോ ഐസ് ക്രീമിനും ഓർഡർ കൊടുത്തു.
വിവാഹം കഴിഞ്ഞു വന്നാൽ നമ്മൾ രണ്ടു പേരും അമ്മയോടൊപ്പമാണ് കിടക്കേണ്ടത് എന്ന് പറഞ്ഞാലുള്ള അവളുടെ പ്രതികരണമോർത്ത് ആ AC ഹാളിലും ഞാൻ വിയർക്കാൻ തുടങ്ങി,
എന്താ ചേട്ടാ, എന്താ പറയാനുണ്ടന്ന് പറഞ്ഞത് ?,
നയനയുടെ ചോദ്യം കേട്ടാണ് ഞാൻ യാഥാർത്ഥിലേയ്ക്ക് തിരിച്ചു വന്നത്.
ഏതായാലും പറയാതിരുന്നാൽ പിന്നീടത് പ്രശ്നമാവുന്ന തിനേക്കാൾ ഇപ്പോഴത് പറയുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി,
ഞാൻ ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളമൊഴിച്ചു കുടിച്ചു.
അപ്പോഴേയ്ക്കും ഐസ്ക്രീം വന്നു,
ഞാനത് തുറന്നു വച്ചതല്ലാതെ കുടിച്ചില്ലാ,
ഞാൻ നോക്കുമ്പോൾ നയന സ്പൂൺ കൊണ്ട് അത് ആർത്തിയോടെ കുടിക്കുന്നുണ്ട്.
ഒരു ഇൻട്രൊടക്ഷൻ എന്നോണം ഞാൻ ചോദിച്ചു,
നയനയ്ക്ക് വീട്ടിൽ അമ്മയെ പേടിയാണോ എന്ന് ?,