അവൾ മുഖം ഉയർത്തി എന്നെ നോക്കി. വെള്ളത്തുള്ളികൾ ഇറ്റുവീഴുന്ന ആ മുഖം… നനഞ്ഞ കൺപീലികൾ… വിറയ്ക്കുന്ന ചുവന്ന ചുണ്ടുകൾ…
ആ ചുണ്ടുകളിലേക്ക് അമർത്തി ചുംബിക്കാൻ എന്റെ മനസ്സ് വെമ്പൽ കൊണ്ടു.
അവളുടെ കണ്ണുകളിലും അതേ ആഗ്രഹം ഞാൻ കണ്ടു.
പക്ഷേ, സച്ചിന്റെയും രാഹുലിന്റെയും ബഹളം തൊട്ടടുത്ത് കേൾക്കുന്നത് കൊണ്ട് ഞങ്ങൾ പെട്ടെന്ന് അകന്നു മാറി.
എങ്കിലും വെള്ളത്തിനടിയിൽ വെച്ച് അവൾ എന്റെ കാലിൽ തന്റെ കാൽ വിരലുകൾ കൊണ്ട് ഒന്ന് തോണ്ടാൻ മറന്നില്ല.
ഏകദേശം ഒരു മണിക്കൂറോളം ഞങ്ങൾ ആ പുഴയിൽ തിമിർത്തു. സമയം പോയത് അറിഞ്ഞതേയില്ല.
പലവട്ടം മുങ്ങാംകുഴിയിട്ടും, നീന്തിയും, പരസ്പരം വെള്ളം തെറിപ്പിച്ചും ക്ഷീണിച്ചപ്പോൾ, തണുപ്പ് അരിച്ചു കയറാൻ തുടങ്ങി.
കൈവിരലുകൾ ഒക്കെ വെള്ളത്തിൽ കിടന്ന് ചുക്കി ചുളിഞ്ഞു തുടങ്ങിയിരുന്നു.
”മതി അളിയാ… ഇനി കേറാം… തണുത്തു
വിറയ്ക്കുന്നു…”
രാഹുൽ പല്ലുകൾ കൂട്ടിയിടിച്ചുകൊണ്ട് പറഞ്ഞു.
അവന്റെ അവസ്ഥ കണ്ടപ്പോൾ എനിക്കും തോന്നി, ഇനി കയറുന്നതാണ് ബുദ്ധിയെന്ന്.
ഞങ്ങൾ ഓരോരുത്തരായി കരയിലേക്ക് കയറി.
നനഞ്ഞൊട്ടിയ വസ്ത്രം ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നു.
നിധി കരയിലേക്ക് കയറി മുടിയിലെ വെള്ളം പിഴിഞ്ഞു കളയുന്നത് ഞാൻ നോക്കി നിന്നു.
നനഞ്ഞ ജീൻസും ടി-ഷർട്ടും അവളുടെ ശരീരത്തോട് ഒട്ടിയിരിക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആ ടി-ഷർട്ടിനുള്ളിലൂടെ തെളിയുന്ന അവളുടെ ഉടലിന്റെ വടിവുകൾ…