തിരിച്ച് അവളും വെറുതെ നിന്നില്ല.
ഇരുകൈകളും കൊണ്ട് വെള്ളം കോരിയെടുത്ത് അവളും ഞങ്ങളെ തിരിച്ചടിച്ചു.
വെള്ളത്തുള്ളികൾക്കിടയിലൂടെ അവളുടെ ആ കളിചിരികൾ കാണാൻ തന്നെ എന്തൊരു അഴകാണ്. സൂര്യപ്രകാശം തട്ടി തിളങ്ങുന്ന വെള്ളത്തുള്ളികൾ അവളുടെ മുഖത്തും മുടിയിലും പറ്റിപ്പിടിച്ചിരിക്കുന്നു. ഓരോ തവണ വെള്ളം തെറിപ്പിക്കുമ്പോഴും അവളുടെ വിടർന്ന കണ്ണുകൾ കൂടുതൽ തിളങ്ങുന്നതുപോലെ എനിക്ക് തോന്നി.
ഇടയ്ക്ക് സച്ചിൻ രാഹുലിനെ പിന്നിലൂടെ ചെന്ന് വലിച്ച് വെള്ളത്തിൽ മുക്കാൻ നോക്കുന്നു…
”എടാ വിടെടാ… ശ്വാസം മുട്ടുന്നു…”
രാഹുൽ പിടയ്ക്കുമ്പോൾ സച്ചിൻ ആവേശത്തോടെ അവനെ വീണ്ടും വെള്ളത്തിലേക്ക് താഴ്ത്തുന്നു.
ഇവരുടെ ഈ കോപ്രായങ്ങൾക്കിടയിൽ, ഞാൻ പതുക്കെ നിധിയെ ലക്ഷ്യം വെച്ചു നീങ്ങി.
എന്നെ കണ്ടതും അവൾ തിരിഞ്ഞു നീന്താൻ ശ്രമിച്ചു.
നടക്കൂല മോളേ…. 😏
ഞാൻ പിന്നാലെ ചെന്നു. വെള്ളത്തിലൂടെയുള്ള ഓട്ടം അത്ര എളുപ്പമായിരുന്നില്ല.
അവൾ വഴുതി മാറാൻ നോക്കിയെങ്കിലും, വെള്ളത്തിനടിയിലൂടെ നീന്തി ഞാൻ അവളുടെ കാലിൽ പിടിച്ച് വലിച്ചു.
”അമ്മേ…”
ബാലൻസ് തെറ്റി അവൾ പിന്നിലേക്ക് മറിഞ്ഞു. വീണത് കൃത്യം എന്റെ കൈകളിലേക്കാണ്.
വെള്ളത്തിന്റെ ഒഴുക്കിനൊപ്പം അവൾ എന്റെ നെഞ്ചോട് ചേർന്നു നിന്നു.
നനഞ്ഞൊട്ടിയ അവളുടെ ശരീരം എന്റെ ദേഹത്ത് അമർന്നപ്പോൾ, ചുറ്റുമുള്ള തണുപ്പിലും എനിക്കൊരു വല്ലാത്ത ചൂട് അനുഭവപ്പെട്ടു.