നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

Posted by

 

എല്ലാവരുടെയും ശ്രദ്ധ വാതിക്കലേക്ക് തിരിഞ്ഞു.

 

​വാതിലിന്റെ അവിടെ, ഓടി കിതച്ചുകൊണ്ട്, പേടിച്ച് വിറച്ച് നിൽക്കുന്ന ഒരു പയ്യൻ.

അവന്റെ കണ്ണുകൾ തുറിച്ചു നിൽക്കുന്നുണ്ടായിരുന്നു. വിയർപ്പ് തുള്ളികൾ മുഖത്തൂടെ ഒലിച്ചിറങ്ങുന്നു. ശ്വാസം കിട്ടാതെ അവൻ പിടയുന്നത് കണ്ടപ്പോൾ തന്നെ എന്തോ വലിയ അപകടം നടന്നിട്ടുണ്ടെന്ന് എല്ലാവർക്കും മനസ്സിലായി.

 

​ക്ലാസ്സ് മുഴുവൻ നിശബ്ദമായി.

 

​”എന്താടാ…? എന്ത് പറ്റി…?”

 

​മുൻ ബെഞ്ചിലിരുന്ന ആരോ ചോദിച്ചു.

​അവൻ തൊണ്ട ഒന്നു വിഴുങ്ങി. പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ അവൻ വിറച്ചു. ഒടുവിൽ വിക്കി വിക്കി അവൻ അത് പറഞ്ഞു.

 

​”അവിടെ… നമ്മുടെ കോളേജിന്റെ ബാക്കിൽ… കാടുപിടിച്ചു കിടക്കുന്നിടത്ത്…”

 

​അവൻ ഒന്ന് നിർത്തി, എല്ലാവരെയും ഒന്ന് നോക്കി. ആ കണ്ണുകളിലെ ഭയം ഞങ്ങളിലേക്കും പടർന്നു.

 

​”വീണ്ടും… ഒരു ഡെഡ് ബോഡി…!”

 

​ആ വാക്കുകൾ കേട്ടതും ക്ലാസ്സിൽ മരവിപ്പിക്കുന്ന ഒരു നിശബ്ദത പടർന്നു… എന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിമാഞ്ഞു….

 

 

 

 

 

 

 

 

 

 

 

 

തുടരും…

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *