ഈ പുഴയും, മലയും, ആ ഗുഹയും എല്ലാം സാക്ഷി…
ഇപ്പോൾ ഈ നിമിഷം, ഇവൾ എന്റേത് മാത്രമാണ്…
പെട്ടെന്നാണ് സച്ചിന്റെ വിളി വന്നത്.
നായിന്റെമോൻ…. 😐
”എടാ… അവിടെ നിന്ന് താളം കളിക്കാതെ ഇങ്ങോട്ട് വാ… ഇവിടെ നല്ല ഒഴുക്കുണ്ട്…”
അവൻ വിളിച്ചു കൂവിയതും നിധി പെട്ടെന്ന് എന്റെ കൈ വിടുവിച്ചു.
എന്നെ നോക്കി കള്ളച്ചിരിയോടെ ഒന്ന് കണ്ണുറുക്കി കാണിച്ച് അവൾ സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് നീന്തി…
ഒഴുക്കുണ്ടെങ്കിൽ മൈരൻ പിന്നെന്തിനാ അങ്ങോട്ട് വിളിക്കുന്നേ… 😐
കയ്യിൽ നിന്നും വഴുതിപ്പോയ ആ മീനിനെ നോക്കി, ഒരു നെടുവീർപ്പോടെ ഞാനും അവരുടെ പിന്നാലെ നീന്തി…
സച്ചിന്റെ അടുത്തേക്ക് എത്തിയതും, അവൻ കൈക്കുമ്പിളിൽ വെള്ളമെടുത്ത് എന്റെ മുഖത്തേക്ക് ശക്തിയായി തെറിപ്പിച്ചു.
”ഇന്നാ പിടിച്ചോ…”
കണ്ണ് തുറക്കാൻ സമ്മതിക്കാത്ത പോലെ വെള്ളം മുഖത്തടിച്ചപ്പോൾ ഞാനൊന്ന് പതറി.
അതൊരു തുടക്കമായിരുന്നു… പിന്നെ അങ്ങോട്ട് ഒരു യുദ്ധം തന്നെയായിരുന്നു.
നിധിയിലെ ഗൗരവക്കാരി ഒക്കെ മാറി, കൊച്ചു കുട്ടികളെപ്പോലെ അവൾ തുള്ളിച്ചാടാൻ തുടങ്ങി.
അവളുടെ ചിരിയും ബഹളവും ആ പുഴക്കരയിൽ മുഴങ്ങി കേട്ടു.
എന്റെയും സച്ചിന്റെയും രാഹുലിന്റെയും ലക്ഷ്യം അവളായിരുന്നു. മൂന്നുപേരും കൂടി അവളെ വളഞ്ഞിട്ട് ആക്രമിക്കാൻ തുടങ്ങി.
”അയ്യോ… നിർത്തട പട്ടികളെ…”
ചിരിച്ചുകൊണ്ട് വെള്ളം തടുക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ വിളിച്ചു കൂവുന്നുണ്ടായിരുന്നു.