ചലിപ്പിച്ചു തുടങ്ങിയ വണ്ടി പിന്നീട് നിർത്തിയത് കോളേജിൽ എത്തിയപ്പോഴായിരുന്നു…
ബുള്ളറ്റ് പാർക്ക് ചെയ്ത് ഞങ്ങൾ വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടന്നു.
നടക്കുമ്പോൾ തന്നെ ക്ലാസ്സിൽ നിന്നുള്ള ആരവങ്ങൾ കേൾക്കാമായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലെന്ന് തോന്നുന്നു, ചിരിയും കളിയുമായി ആകെ ബഹളമാണ്.
ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി.
ആ ശബ്ദം കേട്ടതും ക്ലാസ്സിലെ ബഹളം ഒരു നിമിഷത്തേക്ക് ഒന്ന് നിലച്ചു.
എല്ലാവരുടെയും കണ്ണുകൾ വാതിക്കലേക്ക് നീണ്ടു.
വന്നത് ഞങ്ങളാണെന്ന് കണ്ടതും, ടീച്ചറല്ലെന്ന ആശ്വാസത്തിൽ എല്ലാവരും വീണ്ടും പഴയ പണികളിലേക്ക് തന്നെ തിരിഞ്ഞു.
പക്ഷേ, ചിലർ മാത്രം ഞങ്ങളിൽ നിന്ന് കണ്ണ് എടുത്തില്ല.
സച്ചിനും രാഹുലും, പിന്നെ ആമിയും റോസും കൃതികയും…
ആമിയുടെ നോട്ടത്തിൽ തീ പാറുന്നുണ്ടായിരുന്നു. ഞങ്ങളെ രണ്ടുപേരെയും ഇങ്ങനെ ഒരുമിച്ച് കണ്ടതിലുള്ള കലിപ്പ് ആ കണ്ണുകളിൽ വ്യക്തമാണ്.
അന്നത്തെ സംഭവങ്ങൾക്ക് ശേഷം അവളോട് ഒന്ന് സംസാരിക്കാൻ പോലും എനിക്ക് പറ്റിയിട്ടില്ലല്ലോ എന്ന ഓർമ്മ എന്നെ അസ്വസ്ഥനാക്കി….
അവളെക്കൂടെ വളക്കണം പിന്നേ നിധിയുടെ കഥകളും ആമിയുടെ സ്വഭാവമാറ്റവും കാണുമ്പോൾ അതൊരു ബുദ്ധിമുട്ടെറിയ കാര്യമാണ് എന്നെനിക്ക് തോന്നുന്നില്ല…
വിചാരിക്കുന്ന പോലെയൊക്കെ കാര്യങ്ങൾ സംഭവിച്ചാൽ രണ്ടു പേരെയും എന്റെ രണ്ട് സൈഡിലായി കൊണ്ടു നടക്കണം… 😏