ബാക്കി വെച്ചത് മുഴുമിപ്പിക്കാനുള്ള പ്ലാൻ വല്ലതും ആണോ എന്നൊരു പ്രതീക്ഷയിൽ ഞാൻ ആ കയ്യിൽ കയറി പിടിച്ചു.
പക്ഷേ എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട്, അവൾ എന്നെ ബെഡിൽ നിന്നും വലിച്ച് എഴുന്നേൽപ്പിച്ചു.
എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കും മുൻപേ, അവൾ എന്നെ പിടിച്ച് തള്ളി… തള്ളി….തള്ളി…റൂമിന് വെളിയിലാക്കി.
തിരിഞ്ഞു നോക്കിയപ്പോൾ, ചുണ്ടിലൊരു കള്ളച്ചിരിയുമായി അവൾ വാതിലിന് ഇടയിലൂടെ എന്നെ നോക്കുന്നുണ്ടായിരുന്നു.
അടുത്ത നിമിഷം…
”ടപ്പേ….!”
മുഖത്തിന് നേരെ വാതിലടച്ച് അവൾ കുറ്റിയിട്ടു.
എന്നെ പട്ടി പറ്റിക്കുന്നത് പോലെ പറ്റിച്ചു കളഞ്ഞല്ലോ എന്ന ഭാവത്തിൽ ഞാൻ ആ അടഞ്ഞ വാതിലിലേക്ക് നോക്കി നിന്നുപോയി…
വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ഞാൻ എന്റെ മുറിയിലേക്ക് നടന്നു.
മനസ്സിൽ അപ്പോഴും അവളുടെ ആ സ്പർശനം തന്ന ലഹരി വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല.
ശേഷം വേഗം ബാത്‌റൂമിൽ കയറി നല്ലൊരു കുളി പാസാക്കി. തണുത്ത വെള്ളം ദേഹത്ത് വീണപ്പോഴാണ് ശരീരത്തിന് കുറച്ചെങ്കിലും ആശ്വാസം കിട്ടിയത്.
കുളിച്ചിറങ്ങി കോളേജിൽ പോവണ്ടതുകൊണ്ട് ഒരു ജീൻസും ഷർട്ടും എടുത്തിട്ടു.
അപ്പോഴാണ് കൃതി തന്ന ഫോണിന്റെ കാര്യം ഓർമ്മ വന്നത്.ബോക്സ് തുറന്ന് സിം ഇട്ട് ഓൺ ആക്കുമ്പോഴായിരുന്നു വാതിലിൽ ഒരു മുട്ട് കേട്ടത്.
ചെന്നു തുറന്നപ്പോൾ കുളിച്ചൊരുങ്ങി സുന്ദരിയായി നിധി നിൽക്കുന്നു. നനഞ്ഞ മുടി തോർത്ത് കൊണ്ട് കെട്ടിവെച്ചിട്ടുണ്ട്.