നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

Posted by

​എന്റെ കിളി പോയി.

 

​ഞാൻ മെല്ലെ തല ചെരിച്ചു ആ പാമ്പിനെ നോക്കി.

 

സ്വപ്നമാണെന്നറിയാമെങ്കിലും ഉള്ളിന്റെ ഉള്ളിലൊരു പേടി…ഇനി അഥവാ ഇതൊരു സ്വപ്നമല്ലെങ്കിലോ…. 😳

 

“പേടിപ്പിക്കല്ലേ മൈരേ…. ”

 

ഞാൻ എന്നോട് തന്നേ പറഞ്ഞു…

 

​ആ മൈര് പാമ്പ് അനങ്ങുന്നില്ല. ആ ചുവന്ന കണ്ണുകൾ കൊണ്ട് എന്നെത്തന്നെ ഉറ്റുനോക്കി നിൽക്കുകയാണ്….

 

ഇതിനെന്താ വയ്യേ… 😐

 

വല്ല മനുഷ്യനോ മറ്റോ ആയിരുന്നെങ്കിൽ ആ രണ്ട് കണ്ണും അങ്ങ് കുത്തിപൊട്ടിക്കായിരുന്നു..

 

​അത് വിചാരിച്ചതേ ഓർമ്മയുള്ളു

 

​തൊട്ടടുത്ത നിമിഷം…

​എനിക്ക് ചിന്തിക്കാൻ പോലും സാവകാശം കിട്ടിയില്ല…

 

​ഇരുട്ടിന്റെ മറവിൽ നിന്നും കട്ടിയുള്ള ഒരു വടം പോലെ അതിന്റെ വാല് പാഞ്ഞു വന്നു.

 

കണ്ണിമവെക്കുന്ന വേഗത്തിൽ അത് എന്റെ ശരീരത്തിൽ വരിഞ്ഞു മുറുക്കി.

 

​ഒരു പെരുമ്പാമ്പ് ഇരയെ പിടിക്കുന്നത് പോലെ, അത് എന്നെ വലിഞ്ഞു മുറുക്കി.

​എല്ലുകൾ നുറുങ്ങുന്ന വേദന… ശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞു…

 

തൊട്ടടുത്ത നിമിഷം ഒരു ശബ്ദത്തോട് കൂടി ആ പാമ്പിന്റെ വായ ഒരു ഗുഹപോലെ തുറന്നു വന്നു.

 

അതിനെ തടുക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല.

ഒന്നും ചെയ്യാൻ കഴിയാതെ, അതിന്റെ തൊണ്ടയിലെ ആ വലിയ ഇരുട്ടിലേക്ക് ഞാൻ വഴുതി വീണു…

 

​എല്ലാം അവസാനിച്ചു എന്ന് കരുതിയ നിമിഷം!

 

​ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തുറന്നു.

 

​ശരീരം ആകെ വിയർത്തു കുളിച്ചിട്ടുണ്ട്. നെഞ്ചിടിപ്പ് ചെവിയിൽ പെരുമ്പറ കൊട്ടുന്നത് പോലെ മുഴങ്ങുന്നു. കിതപ്പ് മാറ്റാൻ ഞാൻ ആഞ്ഞാഞ്ഞു ശ്വാസമെടുത്തു…

Leave a Reply

Your email address will not be published. Required fields are marked *