അത് വെളിച്ചമായിരുന്നില്ല… കണ്ണുകളായിരുന്നു!
രക്തവർണ്ണമുള്ള, തീഗോളം പോലെയുള്ള രണ്ട് കണ്ണുകൾ…
എന്റെ മുന്നിൽ കിടന്ന ആ കൂറ്റൻ രൂപം മെല്ലെ തല ഉയർത്തുകയാണ്. എന്നേക്കാൾ ഉയരത്തിൽ അത് പത്തി വിടർത്തുന്നത് പോലെ എനിക്ക് തോന്നി.
ആ ചുവന്ന കണ്ണുകളിലെ കൃഷ്ണമണിക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. സാധാരണ മൃഗങ്ങളെപ്പോലെയല്ല…
നെടുകെ പിളർന്ന, കറുത്ത പാടുകൾ…
അതൊരു പാമ്പിന്റെ കണ്ണുകൾ ആയിരുന്നു!
പക്ഷേ ഇത്രയും വലിപ്പമുള്ള ഒരു പാമ്പ്… അതും ഈ വെള്ളത്തിനടിയിൽ…
അതിന്റെ നിശ്വാസം വെള്ളത്തിൽ കുമിളകളായി എന്റെ മുഖത്ത് വന്ന് തറയ്ക്കുന്നുണ്ട്.
ആ നോട്ടം കണ്ടപ്പോൾ തന്നെ എന്റെ രക്തം മരവിച്ചു പോയി.
ഇരയെ കിട്ടിയ സന്തോഷമാണോ അതോ
ഉറക്കം കെടുത്തിയ ദേഷ്യമാണോ ആ കണ്ണുകളിൽ എന്ന് എനിക്ക് മനസ്സിലായില്ല.
ഓടണോ അതോ അനങ്ങാതെ നിൽക്കണോ എന്നറിയാതെ ഞാൻ ആ കണ്ണുകളിലേക്ക് തന്നെ നോക്കി മരവിച്ചു നിന്നുപോയി…
“സോറി ബ്രോ… അറിയാതെ തട്ടിയതാ… ഉറക്കം കളഞ്ഞതിൽ ക്ഷമിക്കണം… ഞാൻ പൊയ്ക്കോളാം… ഗുഡ് നൈറ്റ്…”
ഒരുമാതിരി കോമഡി പടത്തിൽ നായകൻ വില്ലന്റെ മുന്നിൽ പെട്ടുപോകുമ്പോൾ പറയുന്ന ഡയലോഗ് പോലെ ഞാനത് തട്ടിവിട്ടു പറഞ്ഞുകൊണ്ട് ഞാൻ മെല്ലെ സ്കൂട്ട് ആവാൻ നോക്കി…
സഭാഷ്….. 😐
കാലുകൾ അനങ്ങുന്നില്ല…
ഫെവികോൾ ഇട്ട് ഒട്ടിച്ചു വെച്ചത് പോലെ കാലുകൾ രണ്ടും തറയിൽ ഉറച്ചു പോയിരിക്കുന്നു. എത്ര ബലം പിടിച്ചിട്ടും ഒരടി മുന്നോട്ട് വെക്കാൻ പറ്റുന്നില്ല.