നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

Posted by

ഒടുവിൽ എന്റെ കാലുകൾ തറയിൽ സ്പർശിച്ചു.

 

വെള്ളത്തിനടിയിൽ ആണെങ്കിലും കരയിൽ നടക്കുന്നത് പോലെ എനിക്ക് അവിടെ നടക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

 

​ചുറ്റും ഒന്നും കാണാൻ വയ്യ… എങ്കിലും കൈകൾ നീട്ടി ഞാൻ മുന്നോട്ട് നടന്നു.

​പെട്ടെന്നാണ് എന്റെ കാൽപ്പാദം വിചിത്രമായ എന്തിലോ പോയി തട്ടിയത്.

 

​ഒരു നിമിഷം ഞാൻ നിന്നു.

 

​കല്ലല്ല… പാറയുമല്ല…

​ഒരുമാതിരി വഴുവഴുപ്പുള്ള, എന്നാൽ നല്ല ബലമുള്ള എന്തോ ഒന്ന്.

 

ചവിട്ടിയപ്പോൾ അത് പഞ്ഞി പോലെ താഴുന്നില്ല, മറിച്ച് ഒരു മാംസളമായ പ്രതലത്തിൽ തട്ടിയത് പോലൊരു ഫീൽ.

 

​”യേ ക്യാ മൈര്…? 🤔”

 

​എന്താണെന്നറിയാനുള്ള ആകാംക്ഷ കാരണം ആ ഇരുട്ടിലും ഞാൻ സാവധാനം മുട്ടുകുത്തി ഇരുന്നു. കണ്ണിന് വെളിച്ചം കുറവായതുകൊണ്ട് കൈകൾ കൊണ്ട് പരതി നോക്കി.

 

​വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ വസ്തുവിൽ തൊട്ടു.

 

​തണുത്തുറഞ്ഞ, മിനുസമുള്ള ഒരു പ്രതലം.

​എന്റെ സ്പർശനം ഏറ്റതും, നിർജീവമെന്ന് കരുതിയ ആ വസ്തുവൊന്നു ഇളകി!

 

​ഞാൻ ഞെട്ടിപ്പോയി കൈ പിൻവലിച്ചു.

​പക്ഷേ, ആ നിമിഷം കൊണ്ട് തന്നെ എനിക്ക് ഒരു കാര്യം വ്യക്തമായി.

 

ഞാൻ തൊട്ടിരിക്കുന്നത് ചെറിയൊരു സാധനത്തെ ഒന്നുമല്ല. എന്റെ ഇരു കൈകൾക്കും അളക്കാൻ കഴിയാത്തത്ര വണ്ണമുണ്ട് അതിന്.

 

​എന്റെ ഹൃദയമിടിപ്പ് ചെവിക്കുള്ളിൽ മുഴങ്ങാൻ തുടങ്ങി.

 

​പെട്ടെന്നാണ് ആ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് രണ്ട് ചുവന്ന വെളിച്ചം ഉയർന്നു പൊങ്ങിയത്.

 

​ഞാൻ തല ഉയർത്തി നോക്കി.

Leave a Reply

Your email address will not be published. Required fields are marked *