അവൾ ഒന്ന് നിർത്തി, ശേഷം എന്നെയും സച്ചിനെയും രാഹുലിനെയും ഒന്ന് നോക്കി.
”പിന്നെ… നിങ്ങളൊക്കെ ഇവിടെ വന്ന് നിൽക്കാൻ തുടങ്ങിയല്ലോ. ഞാൻ ഈ മൂന്ന് ആണുങ്ങളുടെ കൂടെ പ്രത്യേകിച്ചും നിന്റെകൂടെ ഇവിടെ ഒറ്റയ്ക്കായത് കൊണ്ട്, അമ്മയ്ക്ക് ഒരു പേടി. അതാ ചേച്ചിയെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്. എനിക്കൊരു കൂട്ടിനായി…”
എന്നേ ഒന്ന് ആക്കിക്കൊണ്ട് അവൾ പറഞ്ഞു നിർത്തി…മുഖത്ത് എന്തൊക്കെയോ തരം എക്സ്പ്രഷൻ ഒക്കെ ഇടാൻ നോക്കുന്നുണ്ട്
അതൊക്കെ കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്.
”ഓ… അപ്പൊ എന്നേ പേടിച്ചിട്ടാണല്ലേ മിസ്സിനെ ഇങ്ങോട്ട് കെട്ടിയെടുത്തത്…?”
ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
”പിന്നല്ലാതെ… നിന്നെപ്പോലെയുള്ളവന്മാരെ വിശ്വസിക്കാൻ പറ്റുമോ…?”
അവൾ ചുണ്ട് കോട്ടി പറഞ്ഞു….
അതെന്തായാലും നന്നായി എന്റെ ഉള്ളിൽ ലഡ്ഡു അല്ല, ലഡ്ഡുവിന്റെ ഒരു ഫാക്ടറി തന്നെ പൊട്ടിത്തെറിച്ചു.
ഒരു വശത്ത് നിധി, മറുവശത്ത് ഐഷു മിസ്സ്…
ഇനിയുള്ള ദിവസങ്ങൾ എന്തായാലും വെറുതെയാവില്ല.
എന്റെ മുഖത്തുണ്ടായ ആ മാറ്റം കണ്ടിട്ടാവാം നിധി എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി…
കുരിപ്പ് ഇനി മനസ്സ് വല്ലോം വായിച്ചോ…. 😐
ഞാൻ അവളുടെ കണ്ണിലേക്ക് അധികം നോക്കാൻ നിന്നില്ലാ..
സച്ചിനും രാഹുലും അപ്പോഴേക്കും ബൈക്ക് സ്റ്റാൻഡ് ഇട്ട് മിസ്സിന്റെ അടുത്തേക്ക് നടന്നിരുന്നു. ഞങ്ങളും അവരുടെ പിന്നാലെ ചെന്നു.