ഒരിക്കൽ മാത്രമല്ല.
തുടരെ തുടരെ.
പല പ്രാവശ്യം.
ആരുടെയോ മെസ്സേജുകൾ.
വസ്ത്രം മാറുന്നതിനിടയിലായിരുന്നതിനാൽ
ഞാൻ അതിന് പ്രത്യേകിച്ച് തിടുക്കം കാട്ടിയില്ല.
വസ്ത്രം മാറി കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോഴേക്കും
മൊബൈൽ പൂർണ്ണമായും ശാന്തമായിരുന്നു…
ഞാൻ മെസ്സേജുകൾ തുറന്നു.
ഡോക്ടറുടെ മെസ്സേജുകൾ.
ഞാൻ നോക്കി തുടങ്ങുമ്പോഴേക്കും
അദ്ദേഹം ഓഫ്‌ലൈൻ ആയിരുന്നു.
“എവിടെ…”
“പോയോ…”
“ഹലോ…”
“ഹലോ…”
“ഫ്രീ ആകുമ്പോൾ വാ…”
അവസാനമായി വന്ന വാക്കുകൾ അതായിരുന്നു.
എന്റെ വിരൽ പതിയെ മുകളിലേക്ക് സ്ക്രോൾ ചെയ്തു.
ഒരുപാട് മെസ്സേജുകൾ ഒന്നും ഉണ്ടായിരുന്നില്ല.
അവിടെ ഞാൻ ആദ്യം വായിച്ചത്—
“സോറി… ഒരു അർജന്റ് കോള് വന്നു… അതാ പെട്ടെന്ന് പോയത്…”
ഡോക്ടറുടെ ക്ഷമാപണ സന്ദേശം.
അതാണ് ഏറ്റവും മുകളിൽ.
അത് പറഞ്ഞത് ഒരേയൊരു കാര്യം—
അതിന് മുമ്പും ഇവർക്കിടയിൽ
ഒരുപാട് സംസാരങ്ങൾ നടന്നിട്ടുണ്ട്.
ഡോക്ടർ അപ്രതീക്ഷിതമായി ഒരു നീണ്ട ബ്രേക്ക് എടുത്തപ്പോൾ…
ഒരുപക്ഷേ ഷബീന മുമ്പുണ്ടായിരുന്ന ചാറ്റുകൾ എല്ലാം ക്ലിയർ ചെയ്തതാവാം.
അങ്ങനെയെങ്കിൽ…
ഇപ്പോൾ എന്റെ കൈയിൽ ഉള്ളത്
അവരുടെ സല്ലാപങ്ങളുടെ
ഒരു അപൂർണ്ണ പതിപ്പ് മാത്രം.
പൂർണ്ണമായും കീറിപ്പോയ ഒരു പ്രണയകാവ്യത്തിന്റെ
ബാക്കിയുള്ള കുറച്ച് വരികൾ പോലെ…
ഞാൻ അവരുടെ പാതിമുറിഞ്ഞ പ്രണയകാവ്യത്തിന്റെ
ബാക്കിപത്രം വായിക്കാൻ തുടങ്ങി.
ഡോക്ടറുടെ ക്ഷമാപണത്തിന്—
“ഹോ… അത് സാരമില്ല”