ഒരു അന്യമായ മടിപ്പ് എന്നെ പിടിച്ചിരുത്തി.
എന്റെ ഉള്ളിൽ പതിയെ വളർന്നു വരുന്ന ‘തളത്തിൽ ദിനേശനെ’ അവൾ തിരിച്ചറിഞ്ഞേക്കും എന്ന ഭയം… അതായിരുന്നു ആ മടിപ്പിന്റെ യഥാർത്ഥ കാരണം!!
വീട്ടിലെത്തി ഷബീനയെ കണ്ടതോടെ പുഞ്ചിരികൾ കൈമാറിയ ശേഷം ഞാൻ അക്ഷമയോടെ ചോദിച്ചു—
“ചെക്കപ്പിന്റെ റിസൾട്ട് എങ്ങനെയുണ്ടായിരുന്നു?”
ചോദ്യം ലളിതമായിരുന്നെങ്കിലും, അതിലൂടെ ഞാൻ അന്വേഷിച്ചത് ഡോക്ടറുമായുള്ള ഇന്നത്തെ കൂടിക്കാഴ്ചയെയായിരുന്നു.
എല്ലാം വിശദമായി അറിയണമെന്ന ആഗ്രഹമായിരുന്നു!
അവൾ എന്റെ കണ്ണുകളിലേക്ക് നേരെ നോക്കി പറഞ്ഞു—
“റിസൾട്ടിൽ കുഴപ്പമൊന്നുമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്.”
അത്രമാത്രം!
അതായിരുന്നു ആകെ കിട്ടിയ മറുപടി!!
വാക്കുകൾ ശാന്തം…
പുഞ്ചിരി നിയന്ത്രിതം…
എല്ലാം പതിവുപോലെ..
അടുത്ത നിമിഷം അവൾ അടുക്കളയിലേക്ക് നടന്നു—
ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തിൽ,,,
ചായ എടുക്കാനായി…
എന്നാൽ എന്റെ ഉള്ളിൽ എന്തോ ഒന്ന് പിണഞ്ഞുനിന്നു…
റിസൾട്ടിനപ്പുറം എന്തൊക്കെയോ നടന്നിട്ടുണ്ടെന്നും, അത് മറയ്ക്കുന്നതുപോലെ ഷബീന പെരുമാറുകയാണെന്നുമുള്ള ഒരു തോന്നൽ.
ഒരുപക്ഷേ…
അത് എന്റെ മനസ്സിന്റെ വെറുമൊരു തോന്നൽ മാത്രമായിരിക്കാം!
പക്ഷേ…
ആ തോന്നൽ… എന്നെ വിട്ടുപോകാൻ തയ്യാറായില്ല!!
ഞാൻ എന്റെ മുറിയിലേക്ക് ചെന്നു.
വസ്ത്രം മാറിക്കൊണ്ടിരിക്കുമ്പോൾ,
ബെഡിൽ അലക്ഷ്യമായി കിടന്നിരുന്ന ഷബീനയുടെ മൊബൈൽ
പതിയെ ഒന്ന് ചിമ്മി… അണഞ്ഞു.