എന്റെ ഊഹം തെറ്റിയില്ല.
ഷബീനയുടെ പുതിയൊരു മെസ്സേജ് —
ചിന്തകളുടെ കുരുക്കിൽ അകപ്പെട്ട ഞാൻ… സമയം എത്ര ദൂരം വഴുതിപ്പോയെന്ന് പോലും അറിഞ്ഞിരുന്നില്ല!
“എന്താ മറുപടിയൊന്നും അയക്കാത്തത്?
ഞാൻ പോകുന്നതിൽ പ്രശ്നമുണ്ടോ?”
വാക്കുകൾ കുറവായിരുന്നു…
പക്ഷേ അവയ്ക്കുള്ളിൽ ഒളിച്ചിരുന്ന അക്ഷമ,
ആശങ്ക,
ഒരു നിശ്ശബ്ദമായ സമ്മർദ്ദം —
എല്ലാം ചേർന്ന് എന്റെ നെഞ്ചകം ഒന്ന് പിടഞ്ഞു!!
രണ്ട് വരികൾ മാത്രം.
എന്നാൽ, എന്റെ മനസ്സിനെ ഇങ്ങനെ വിറപ്പിക്കാൻ… അത്രയും മതിയായിരുന്നു!!
വേണ്ട എന്നാണ് മനസ്സ് അരുളിയതെങ്കിലും…
പോയി വരൂ എന്നായിരുന്നു എന്റെ വിരലുകൾ മറുപടിയായി എഴുതി ചേർത്തത്.
ജീവിതത്തിൽ ഇന്നേവരെ.. അവളോട് ഒരു കാര്യത്തിനും ഞാൻ ‘അരുത്’ എന്ന് പറഞ്ഞിട്ടില്ല!
മറുപടിക്കായി കാത്തുനിന്ന കണക്ക്… നിമിഷങ്ങൾക്കുള്ളിൽ തന്നെ,
ആ മെസ്സേജിന്മേൽ ഒരു ചുവന്ന ഹൃദയത്തിന്റെ റിയാക്ഷൻ പെട്ടെന്ന് പതിഞ്ഞു!
ചുവന്ന ഹൃദയം കണ്ട നിമിഷം,
എന്റെ മനസ്സിൽ ഒരു നഷ്ടബോധം ഉയർന്നു…
ഞാൻ ഒന്നും ചിന്തിക്കാതെ, എന്തിന് ഇത്ര എളുപ്പത്തിൽ സമ്മതം മൂളി എന്ന കുറ്റബോധവും!
അത് വീണ്ടും വീണ്ടും പാടലായി മുറിച്ചുപിടിക്കുന്നു,
എനിക്ക് വിശ്രമം അനുവദിക്കാതെ,
എന്നെ വീണ്ടും എന്റെ ചിന്തകളിലേക്ക് തിരിച്ചു തള്ളുന്നു!!
അന്നത്തെ ആ മുഴുവൻ ദിവസവും
എനിക്ക് ജോലിയിൽ ശ്രദ്ധ പിടിക്കാനായില്ല.
ഇത് ആദ്യമല്ല… ഷബീന ഡോക്ടറുടെ അടുത്തേക്ക് തനിച്ച് പോകുന്നത്…