ഇനി മുന്നോട്ട്…
പ്രശ്നങ്ങൾ ഉണ്ടാകാം…
അത്… പിന്നീട് നിങ്ങള്‍ക്ക് ഒരു പ്രശ്നമാകും…”
അന്ന് ഷബീന പറഞ്ഞ വാക്കുകൾ
എന്റെ മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു കേട്ടുകൊണ്ടിരുന്നു.
ഓരോ ശബ്ദവും, ഓരോ കുറവായ വാക്കും എന്നെ അതിശക്തമായ ഒരു അനിശ്ചിതത്വത്തിലേക്ക് തള്ളിയപ്പോള്‍
എന്റെ ഉള്ളിലെ ചലനങ്ങൾ നിശ്ശബ്ദമായി പൊട്ടിക്കരഞ്ഞു.
അന്ന് അവളെ തടയാൻ എളുപ്പമായിരുന്നു…
വെറുമൊരു മൂളൽ മാത്രം മതിയായിരുന്നു…
പക്ഷേ, കാര്യങ്ങളുടെ വ്യാപ്തി മനസ്സിലാക്കാതെ,
ഞാൻ എടുത്തുചാടി— സമ്മതം മൂളി…
ആ ചെറിയ മൂളൽ,
അത് എന്റെ ജീവിതത്തോളം വിലപിടിച്ചതാകും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല!
ഗർർർ… ഗർർർ… ഗർർർർ…
മേശപ്പുറത്ത് പാഞ്ഞോടുന്ന മൊബൈലിന്റെ വിറയൽ ശബ്ദങ്ങൾ എന്റെ ചിന്തകളെ പെട്ടെന്ന് മുറിച്ചെറിഞ്ഞു!
മൊബൈലിന്റെ ‘സ്ക്രീൻ’, ഇടയ്ക്കിടെ വെട്ടി തെളിഞ്ഞും വീണ്ടും അണഞ്ഞും കൊണ്ടിരുന്നു.
വാട്സാപ്പിൽ — ഷബീനയുടെ കോൾ.
അതിന്റെ വൈബ്രേഷനിൽ നിന്ന് പിറന്ന മുരളുന്ന ശബ്ദങ്ങൾ എന്റെ കാതുകൾക്ക് മാത്രമല്ല, മനസ്സിനും അസഹ്യമായി തോന്നി.
ആ കോൾ അറ്റൻഡ് ചെയ്യാനുള്ളതല്ല!
ഇതുവരെ മറുപടി കിട്ടാത്തതിന്റെ അക്ഷമയാവാം…
അല്ലെങ്കിൽ, പുതിയൊരു മെസ്സേജ് അയച്ചിട്ടുണ്ടാകുമെന്നുള്ള സൂചന.
ചിമ്മി അണഞ്ഞുകൊണ്ടിരുന്ന ആ സ്ക്രീന്റെ അപ്രകാശം എന്തിന്റെയോ മുന്നറിയിപ്പ് നൽകുന്നതുപോലെ
എനിക്ക് തോന്നി…
മനസ്സില്ലാ മനസ്സോടെ ഞാൻ മൊബൈൽ സ്ക്രീനിലേക്ക് വീണ്ടും നോക്കി.