കളിയെന്നപോലെ… ധ്വയാർത്ഥം നിറച്ച്… പരിധികൾ മായ്ച്ചുകൊണ്ട്… ഡോക്ടറുടെ ചോദ്യം…
“വേണ്ടത് പറഞ്ഞോ…
ഞാൻ അത് തയ്യാറാക്കാം…”
നിഷ്കളങ്കമായി തന്നെ അവൾ പറഞ്ഞു.
ഒടുവിൽ ഡോക്ടർ നയം വ്യക്തമാക്കി—
“നിന്നെ മതി…!!”
ഷബീനയിൽ നിന്നും… വീണ്ടും കണ്ണുമിഴിച്ചുള്ള ഇമോജികൾ… എന്നാൽ ഇത്തവണ എണ്ണം കൂടിയിരുന്നു….
അവളുടെ പ്രതിരോധം അവിടെ തകർന്നുവീണതുപോലെ.
“തിന്നാൻ… നിന്നെ മതി”
എന്ന വാചകം അവളെ അതിന് മാത്രം
കോരിത്തരിപ്പിച്ചിരിക്കണം.
അൽപം കഴിഞ്ഞ് വീണ്ടും
ഷബീനയുടെ മെസ്സേജ്—
“അയ്യോ…
ഹസ്സ് വന്നെന്നു തോന്നുന്നു…
ഞാൻ വരാം…”
അത് തന്നെയായിരുന്നു അവളിൽ നിന്നുള്ള അവസാനത്തെ മെസ്സേജ്.
സമയം ഒത്തു നോക്കിയപ്പോൾ—
കൃത്യമായിരുന്നു.
അപ്പോൾ കോളിംഗ് ബെൽ അടിച്ചത്
ഞാൻ തന്നെയായിരുന്നു…
അയാളുമായുള്ള ചാറ്റിങ്ങിൽ മുഴുകി
പരിസരവും… സമയവും…
അവൾ മറന്നുപോയിരിക്കണം.
അതാവാം കോളിംഗ് ബെൽ കേട്ടപ്പോൾ..
വെപ്രാളത്തോടെ.. ചാറ്റ് അവസാനിപ്പിച്ച്… ക്ലിയർ ചാറ്റ് അടിക്കാൻ പോലും മറന്നു…
എന്നെ സ്വീകരിക്കാൻ ഓടിവന്നത്.
എന്നെ അത്ഭുതപ്പെടുത്തിയത്
മറ്റൊന്നായിരുന്നു—
നിമിഷങ്ങൾക്കു മുമ്പ് അയാളുമായി
ഇത്ര കാമ ഭാവത്തോടെ സംസാരിച്ചിരുന്ന അവൾ…
എത്ര ശാന്തമായാണ് എന്നെ സ്വീകരിച്ചത്…?
ഒന്നും സംഭവിക്കാത്തതുപോലെ.
ഒരു പൊടിപോലു മുഖത്ത് തെളിയാതെ…
എല്ലാം ഞാൻ സമ്മതിച്ചതാണ്…
എല്ലാം പരസ്പരം അറിയുന്നതാണ്….
എന്നിട്ടും…