“നല്ല മധുരം”…ബിജി മനസ്സിൽ ഓർത്തു……ബിജിക്ക് 2,3 പേരയ്ക്ക കൂടി പറിച്ചു വീട്ടിൽ കൊണ്ട് പോയി തിന്നാൻ ആഗ്രഹം തോന്നി
മരത്തിൻ്റെ ചില്ലയിൽ ചാഞ്ഞു നിന്ന് ബാലൻസ് ചെയ്തിട്ട് ചുറ്റു പാടും ഒന്നു നിരീക്ഷിച്ചു ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം തൻ്റെ പാവാട അൽപം മുകളിലേക്ക് മടക്കി കുത്തി ഒരു സഞ്ചി പോലെ ആക്കി..
അടുത്ത കൊമ്പിലേക്ക് കയറി …
എന്നാൽ ബിജിയുടെ തലയുടെ പുറകുവശത്ത് നീറിൻ്റെ (ഉറുമ്പ്) കൂട് ഉണ്ടായിരുന്നു … അവൾ പോലും അറിയാതെ അതിൽ ചെന്ന് തല മുട്ടിയിരുന്നു…
തലമുടിയിൽ കൂടി ഉറുമ്പുകൾ കയറിക്കൊണ്ടിരുന്നു…
ബിജി പെട്ടെന്ന് ശ്രദ്ധിച്ചില്ല..രണ്ടു പേരക്ക കൂടി പറിച്ചെടുത്ത് പാവാടയിലേക്ക് ഇട്ടു… അടുത്ത ചില്ലയിൽ ഒരു പഴുത്ത പേരക്ക കണ്ട് അടുത്ത് ചില്ലയിൽ ചവിട്ടിയതും
“ അയ്യോ…എൻ്റെ അമ്മേ” ഒരു നിലവിളി ഉയർന്നു പൊങ്ങി..
ബിജി ചവിട്ടിയ കൊമ്പ് ഒടിഞ്ഞു ഒപ്പം ബിജിയും താഴേക്ക് വീണു
തൊട്ടവാടി ചെടികൾ കൂട്ടമായി നിൽക്കുന്നതിൻ്റെ ഒരു ഭാഗത്തേക്ക് ആണ് ബിജി വന്നു വീണത്…
തൊട്ടാവാടിയുടെ ഒരു മുള്ളു കാൽ പാദത്തിൽ ഉള്ളിലേക്ക് അല്പം തറഞ്ഞു കയറി…
വീണ ഇടത്തു നിന്നും ചാടി എഴുന്നേറ്റ ബിജി വേദന സഹിക്കാൻ പറ്റാതെ വീണ്ടും തറയിലേക്ക് ഇരുന്നു പോയി…
എന്നാൽ ഇരുന്നത് ഒരു തോട്ടവാടിയുടെ പുറത്തേക്കും അവളുടെ കുണ്ടിയിലും മുള്ളു തറഞ്ഞു കയറി…
കൈ രണ്ടും കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തൊട്ടാവാടിയുടെ മുള്ളു വീണ്ടും കൈയ്യിൽ കൊണ്ടു…
വേദന കൊണ്ട് ബിജി പിടഞ്ഞു … അല്പം ഉറക്കെ കരഞ്ഞു പോയി…