മമ്മി : കഴിക്കാൻ തുടങ്ങില്ലേ നീ?എന്തു സ്വപ്നം കണ്ടു ഇരിക്കുവ…
പെട്ടന്ന് തന്നെ ബിജി പഴം തൊലി ഉരിഞ്ഞു പാത്രത്തിൽ ഇട്ടു ഇളക്കി കഴിക്കുവാൻ തുടങ്ങി….
മമ്മി: നീ എപ്പോഴാ മേനോൻ സാറിൻ്റെ വീട്ടിൽ പോകുന്നേ?
ബിജി: ഞാൻ ഇപ്പൊ തന്നെ പോകും
മമ്മി: അവിടെ ചെന്ന് അധിക നേരം ഇരിക്കണ്ട കേട്ടല്ലോ..
ബിജി: ഞാൻ പെട്ടന്ന് വരാം മമ്മി….ഡാഡി എവിടെ ഉണ്ട്?
മമ്മി: ഡാഡി മുൻവശത്ത് ആരോടോ സംസാരിച്ചു ഇരിക്കുന്നുണ്ട്!
ഇനി എപ്പോഴാണ് കഴിക്കാൻ വരുന്നത് എന്തോ??
ബിജി പെട്ടെന്ന് തന്നെ വാരി കഴിക്കാൻ തുടങ്ങി
മമ്മി: ഒരു കഷണം പുട്ടും കൂടെ വെക്കട്ടെ?
ബിജി: അയ്യോ ഇനി വേണ്ടെ ഇത് തന്നെ കഴിക്കാൻ പെടുന്ന പാട് എനിക്കെ അറിയൂ..
ബിജി കഴിപ്പ് മതിയാക്കി എഴുന്നേറ്റു കൈ കഴുകി…..
അടുക്കള വശത്തുടെ മഞ്ജുവിൻ്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ
മമ്മി: നി എന്താടി ഇത് വഴി പോകുന്നേ ?
ബിജി: മുന്നിലെ ആരൊക്കെയോ വന്നിട്ടുണ്ടല്ലോ..
അതുവഴി പോകാൻ എനിക്ക് വയ്യ….
ഈ മതിൽ ചാടിയാൽ അവളുടെ വീടിൻ്റെ പുറകിൽ എത്താൻ എളുപ്പമ….
അടുക്കളയുടെ പുറകിൽ കൂടി ബിജി അവളെക്കാൾ അല്പം കൂടി പൊക്കമുള്ള മതിലിൽ വലിഞ്ഞു കയറി താഴേക്ക് ചാടി….
മഞ്ജുവിൻ്റെ വീട്ടിൽ എത്തിയപ്പോൾ മഞ്ജു അവൾടെ അമ്മയും കൂടെ ഒരുങ്ങി നിൽക്കുന്നത് കണ്ട്
ബിജി: എടി നീ എവിടെ പോകുവാ?
മഞ്ജു: എടി ഞാൻ അക്ഷയ സെൻ്റർ വരെ പോകുവാ..എൻ്റെ വോട്ടർ ഐഡി ശരിയാക്കാൻ..അവരിപ്പോ വിളിച്ചു വേഗം ചെല്ലാൻ പറഞ്ഞിട്ട്…..
മമ്മിക്ക് ചുരിദാർ ൻ്റെ തുണി എടുത്തിരുന്നു അത് ഒന്നു തൈയ്യകടയിൽ കൊടുത്തിട്ട് വരാം