മിസ്സിന് എന്നോട് വല്യ കാര്യമാണ്. എന്റെ അമ്മയോടും നല്ല കാര്യമാണ്. ഞങ്ങളുടെ വീട്ടിലേക്ക് ഇടക്കിടെ മിസ്സ് വരാറുമുണ്ട്. മിസ്സ് തിരിച്ച് അവരുടെ വീട്ടിലേക്ക് പോകുന്നത് ഓട്ടോയിലായിരിക്കും പോവുക. കൂട്ടിന് അമ്മ എന്നെയും പറഞ്ഞു വിടും. എനിക്ക് ബൈക്ക് ഉണ്ടെങ്കിലും 18 വയസ്സ് തികയാതെ ലൈസൻസ് ഇല്ലാതിരുന്നത് കൊണ്ട് ബൈക്കില്‍ ദൂര യാത്ര പോകാൻ അമ്മ അനുവദിക്കില്ലായിരുന്നു.
മിസ്സിനെ കൊണ്ട് വിട്ടിട്ട് അതേ ഓട്ടോയിൽ തന്നെ ഞാൻ തിരികെ വരും. പോകുന്ന വഴിക്ക് വച്ച് മിസ്സ് എന്നോട് മിസ്സിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും പറയുമായിരുന്നു. അതുകൊണ്ട് മിസ്സിനെ കുറിച്ചുള്ള സകല കാര്യങ്ങളും എനിക്ക് അറിയാമായിരുന്നു. അങ്ങനെയാണ് വിവാഹം ഇഷ്ട്ടമല്ലെന്ന് ഞാൻ അറിഞ്ഞത്. പക്ഷേ മിസ്സ് എപ്പോഴും എന്റെ മനസ്സിലുണ്ടാവും.
അതുകൊണ്ടാണ് ഗോള്‍ഡ മിസ്സ് എന്നെ വിളിച്ച് മസാജ് തെറാപ്പി പഠിക്കുന്നതിനെ കുറിച്ച് മോശമായ അഭിപ്രായം പറഞ്ഞപ്പോ ഏറ്റവുമധികം വിഷമം തോന്നിയത്.
എന്തൊക്കെയായാലും എന്റെ തീരുമാനത്തിന് മാറ്റമൊന്നും ഉണ്ടായില്ല. പപ്പയും അമ്മയും വാശിപിടിച്ച് ഘോരമായി എതിര്‍ത്തു, ദിവസവും വഴക്ക്, കുറ്റം പറച്ചില്‍, ഉപദേശം തുടരും. എന്നിട്ട് ബ്രാഞ്ച് മാനേജറായ പപ്പ ബാങ്കിൽ ജോലിക്ക് പോകും. അമ്മ മുഖം വീര്‍പ്പിച്ച് അടുക്കളയിലോ റൂമിലേക്കോ കേറിച്ചെല്ലും.
പക്ഷേ ഞാൻ അവരെക്കാള്‍ ഉഗ്രമായി വാശിപിടിക്കുമായിരുന്നു. എതിർത്ത് സംസാരിക്കുകയും ഒച്ച ഉയർത്തി വഴക്ക് കൂടുകയും ചെയ്തു. മറ്റൊന്നും പഠിക്കില്ലെന്ന തീരുമാനത്തില്‍ എപ്പോഴും ഞാൻ ഉറച്ചു നിന്നു.