“ഗോള്‍ഡ മിസ്സ്, എനിക്ക് യോഗ സയൻസും മസാജ് തെറാപ്പിയുമാണ് താൽപര്യം. അത് അത്ര മോശപ്പെട്ട ജോലിയൊന്നുമല്ല. മിസ്സും അതിനെ മോശമായിട്ടാണോ കാണുന്നത്?”
“യോഗ മോശമെന്ന് ഞാനും പറയില്ല. പക്ഷേ മസാജ്… അതിനെ കുറിച്ച് ആര്‍ക്കും നല്ല അഭിപ്രായമില്ല, ജിനു. എന്റെ ഒരു കൂട്ടുകാരിക്ക് മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവർക്കും അങ്ങനെ സംഭവിക്കണം എന്നൊന്നുമില്ലല്ലോ. എന്തായാലും എന്റെ അഭിപ്രായം ഞാൻ പറഞ്ഞെന്നെയുള്ളു, തീരുമാനം നിന്റെ മാത്രമാണ്.”
മസാജിനെ കുറിച്ച് അത്രമാത്രം മോശപ്പെട്ട കാഴ്ചപ്പാടായിരുന്നു ഞങ്ങളുടെ ട്രിവാന്‍ഡ്രം ജില്ലയിലുള്ള തീരദേശ ഗ്രാമക്കാർക്ക്. ഗോള്‍ഡ മിസ്സ് നെയ്യാറ്റിന്‍കര കാരിയാണ്. അവിടെ താമസിക്കുന്ന മിസ്സ് പോലും മോശം അഭിപ്രായമാണ് പറഞ്ഞത്.
ഞാനും ജെസ്സിയും ഒരേ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. ജെസ്സി ഇപ്പോഴും അവിടെ തന്നെയാണ് പഠിക്കുന്നത്. അതേ സ്കൂളിൽ തന്നെയാണ്, ‘പേരന്റ്സ് ടീച്ചർസ് അസോസിയേഷൻ സെക്രട്ടറി’യായി ഞങ്ങളുടെ അമ്മയെ തിരഞ്ഞെടുത്തിരിന്നത്. അതുകൊണ്ട് അമ്മയെ സ്കൂളിൽ എല്ലാവർക്കും അറിയാം.
ഞാൻ ഒന്‍പതിൽ പഠിക്കുമ്പോഴാണ് ഗോള്‍ഡ മിസ്സ് വന്നു ചേര്‍ന്നത്. ശെരിക്കും ഒരു മാലാഖ പോലെയാണ് മിസ്സ്, അത്രയ്ക്ക് സുന്ദരിയാണ്. കണ്ടപ്പോ തൊട്ടേ ഞാൻ ഫ്ലാറ്റായി പോയി. മിസ്സിനെ അപ്പോഴും ഇപ്പോഴും എന്റെ മനസ്സിൽ ആരാധിച്ചു കൊണ്ട് നടക്കുന്നു. മിസ്സിന് കല്യാണം ഇഷ്ട്ടമല്ലെന്ന് പറഞ്ഞ് ഇപ്പോഴും സിങ്കിളായി ജീവിക്കുന്നു.