“അളിയാ, നീ വെറുതെ മണ്ടത്തരം കാണിച്ച് മസാജ് ജോലിയൊന്നും ചെയ്യല്ലേ, നിന്റെ വില പോകും, അതുപോലെ നിന്റെ ഫ്രണ്ട്സായ ഞങ്ങളുടെ ഇമേജും തകരും. എന്റെ അപ്പൻ നിന്നെ ഞങ്ങളുടെ വീട്ടില്‍ പോലും കേറ്റില്ല, കൂടാതെ നമ്മുടെ ഫ്രണ്ട്ഷിപ്പും തകരും. അതുകൊണ്ട് ആ പരുപാടി വിട്ടേക്ക്. നല്ല വല്ല പഠിത്തവും സെലക്ട് ചെയ്യ്.”
“നിനക്കൊരു അനിയത്തിയുള്ളത് മറക്കണ്ട. പാവം ജെസ്സിയെ കെട്ടാന്‍ ഒരുത്തൻ പോലും വരില്ല.”
അവന്മാര് ഓരോരുത്തന്റെ കളിയാക്കലും കുറ്റം പറച്ചിലും ഉപദേശവുമൊക്കെ ഞാൻ സഹിച്ചു. പക്ഷേ അവസാനം ജെസ്സിയെ ഇതിലേക്ക് വലിച്ചിട്ടപ്പോഴാണ് എനിക്ക് പെട്ടന്ന് ദേഷ്യം എന്റെ തലയ്ക്ക് പിടിച്ചത്. അതുകൊണ്ട് എനിക്ക് വായിൽ വന്നതുപോലെ അവന്‍മാര്‍ക്ക് നല്ല തെറി പറഞ്ഞു കൊടുത്തിട്ട്
ഞാൻ എണീറ്റുപോയി.
അതുകഴിഞ്ഞ് അയല്‍വാസികളും, എന്നെ അറിയുന്നവരും, ഓരോന്ന് പറഞ്ഞ് ഉപദേശിക്കാൻ എന്നെ സമീപിക്കുമായിരുന്നു.
അതൊന്നും പോരാത്തതിന് എന്നെ ഒന്‍പത് മുതൽ പ്ലസ് ടു വരെ പഠിപ്പിച്ച, എന്റെ മനസ്സിൽ രഹസ്യമായി ഞാൻ ഏറ്റവും ഇഷ്ട്ടപ്പെട്ടിരുന്ന, ഗോള്‍ഡ ടീച്ചർ പോലും എനിക്ക് ഒരുദിവസം ഫോൺ ചെയ്തായിരുന്നു.
“ജിനു, നിന്റെ അമ്മ എന്നെ വിളിച്ചായിരുന്നു, നിന്നെപറ്റി ഒത്തിരി സങ്കടം പറഞ്ഞു. വീട്ടില്‍ എന്നും പ്രശ്നമാണെന്ന് ജെസ്സിയും എന്നോട് പറഞ്ഞു. എന്തിനാ ജിനു നീ ആ പഠിത്തം തിരഞ്ഞെടുത്തത്?! നീ എത്ര നല്ല കുട്ടിയാ, പഠിക്കാൻ എത്ര മിടുക്കനാ… വേറെ നല്ലത് എന്തെങ്കിലും എടുത്ത് പഠിച്ച് നല്ല ലെവലിൽ വന്നൂടേ?!”