പൊതുവെ ഞാൻ ആര്‍ക്കും ഫുൾ ബോഡി മസാജ് ചെയ്തു കൊടുക്കാറില്ലാത്തതാണ്, അതിനായി എന്റെ സ്റ്റാഫ്സിൽ നിന്നും ആരെയെങ്കിലും അറേഞ്ച് ചെയ്യാറാണ് പതിവ്. അത് പ്രിബിക്കും അറിയാം.
പക്ഷേ ഇങ്ങോട്ട് വന്നുപോയ സ്ഥിതിക്ക് വേറെ നിവൃത്തിയില്ലാതായിരിക്കുന്നു. ഒരുപക്ഷേ അതുകൊണ്ട് തന്നെയാവും പ്രിബി പാർഷ്യൽ മസാജ് ബുക്ക് ചെയ്തിട്ട് ഞാൻ നേരിട്ട് വന്നപ്പോ മാറ്റി പറഞ്ഞതും.
ശെരി എന്തെങ്കിലുമാവട്ടെ. ഞാൻ എന്റെ ബാഗില്‍ നിന്നും പുതിയ മസാജ് ടവൽ എടുത്തിട്ട് അവളെ നോക്കി. അവള്‍ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞങ്ങളുടെ കണ്ണുകൾ തമ്മില്‍ ഇടഞ്ഞതും അവളുടെ മുഖം പെട്ടന്ന് തുടുത്തത് ഞാൻ ശ്രദ്ധിച്ചു.
“ശെരി, ഞാൻ റൂമിന് പുറത്ത് വെയിറ്റ് ചെയ്യാം. മേഡം—”
“പ്ലീസ്, ജിനു ചേട്ടാ… ദയവായി ഈ മേഡം വിളി മതിയാക്കി എന്റെ പേര് ഉപയോഗിക്കൂ. ഞാൻ നിങ്ങളെ തൊഴാം.” പ്രിബി ദേഷ്യത്തില്‍ എഴുനേറ്റ് നിന്നിട്ട് കൈകൂപ്പി പറഞ്ഞിട്ട് വേഗം ഒരു കൈ കഴുത്തിലും മറ്റെ കൈ ഇടുപ്പിലും പിടിച്ചു കൊണ്ട് വേദനയിൽ ചെറുതായി കിതച്ചു.
“ഓക്കെ… ഓക്കെ… റിലാക്സ്, ഞാൻ ഇനി മേഡമെന്ന് വിളിക്കില്ല.” അവളുടെ ദേഷ്യവും ടെൻഷനും അസ്വസ്ഥതയും കണ്ടിട്ട് ധൃതിയില്‍ ഞാൻ സമ്മതിച്ചു. ഉടനെ അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടിരുന്ന ദേഷ്യം അപ്പാടെ മാറി.
“ആരോടും ഇത്രത്തോളം മാന്യത കാണിക്കേണ്ട കാര്യമില്ല കേട്ടോ!” അവള്‍ കഴുത്തിൽ നിന്ന് കൈ മാറ്റി പുഞ്ചിരിയോടെ പറഞ്ഞു.